സോമനാഥ് ഭാരതിയുടെ രാജിയാവശ്യപ്പെട്ട് പ്രസിഡന്റിനും ഗവര്‍ണര്‍ക്കും കത്ത്

 


ന്യൂഡല്‍ഹി: ഡല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതിയുടെ രാജിയാവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്കും ഗവര്‍ണര്‍ ജനറല്‍ നജീബ് ജംഗിനും കത്തയച്ചു. മന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കണമെന്നാണ് കമ്മീഷന്‍ അദ്ധ്യക്ഷ മമത ശര്‍മ്മ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സോമനാഥ് ഭാരതിയുടെ രാജിയാവശ്യപ്പെട്ട് പ്രസിഡന്റിനും ഗവര്‍ണര്‍ക്കും കത്ത്

ഡല്‍ഹിയിലെ ഖിര്‍ക്കിയില്‍ അര്‍ദ്ധരാത്രി റെയ്ഡു നടത്തിയതോടെയാണ് നിയമമന്ത്രി സോമനാഥ് ഭാരതി വിവാദത്തിലകപ്പെട്ടത്. ഈ പ്രദേശത്തുള്ള നൈജീരിയന്‍ യുവതിയുടെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്.

 യുവതിയുടെ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഭാരതി പോലീസിനെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. തുടര്‍ന്ന് എ.എ.പി പ്രവര്‍ത്തകര്‍ റെയ്ഡ് നടത്തി മൂന്ന് യുവതികളെ പിടികൂടി. എന്നാല്‍ ഇവര്‍ മയക്കുമരുന്ന് കഴിച്ചതായി വൈദ്യപരിശോധനയില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഭാരതിക്കെതിരെ ദേശീയ വനിത കമ്മീഷനും നൈജീരിയന്‍ യുവതിയും രംഗത്തെത്തി.

ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ യുവതി മയക്കുമരുന്ന് കൈമാറുന്നതിന്റെ വിവാദ വീഡിയോ എ.എ.പി പുറത്തുവിട്ടിരുന്നു. സോമനാഥ് ഭാരതി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ രാജിവേണ്ടെന്നുമായിരുന്നു പാര്‍ട്ടി തീരുമാനം. ഇതിനിടയിലാണ് ദേശീയ വനിത കമ്മീഷന്റെ കത്ത്.

SUMMARY: New Delhi: National Commission for Women Chairperson Mamta Sharma on Tuesday wrote a letter to President Pranab Mukherjee and Lieutenant Governor Najeeb Jund demanding action against Delhi Law Minister Somanth Bharti. In the letter, Mamta demanded that Somnath Bharti be asked to immediately resign from his position.

Keywords: National, Politics, AAP, Somnath Bharthi, Midnight Raid,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia