Road Safety Study | ഇന്‍ഡ്യയില്‍ റോഡ് സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്തിയാല്‍ ഏകദേശം പ്രതിവര്‍ഷം 30,000 പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം; വിശദാംശങ്ങളറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ റോഡ് സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഇന്‍ഡ്യയില്‍ ഓരോ വര്‍ഷവും ഏകദേശം 30,000 ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. അമിതവേഗത, മദ്യപിച്ച് വാഹനമോടിക്കുക, ഹെല്‍മെറ്റിന്റെ അഭാവം, സീറ്റ് ബെല്‍റ്റ് ഉപയോഗം എന്നീ പ്രധാന അപകട ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇവ കാരണം ഉണ്ടായ അപകടങ്ങളുടെ തെളിവുകള്‍ പഠനത്തിന് അടിവരയിടുന്നു.
                                            
Road Safety Study | ഇന്‍ഡ്യയില്‍ റോഡ് സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്തിയാല്‍ ഏകദേശം പ്രതിവര്‍ഷം 30,000 പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം; വിശദാംശങ്ങളറിയാം
               
അമിതവേഗത തടയുന്നതിലൂടെ 20,554 പേരുടെയും തലയും മുഖവും മറയ്ക്കുന്ന (Crash helmet) പ്രോത്സാഹിപ്പിക്കുന്നതിലൂടെ 5,683 മനുഷ്യരുടെും ജീവന്‍ രക്ഷിക്കാനാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. സീറ്റ് ബെല്‍റ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്ത് 3,204 ജീവന്‍ രക്ഷിക്കാനാകും. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടായി മരിച്ചവരുടെ പട്ടിക ലഭ്യമല്ല.

185 രാജ്യങ്ങളുടെ ഇടപെടലുകളിലൂടെയാണ് നാല് പ്രധാന റോഡ് സുരക്ഷാ അപകട ഘടകങ്ങളെ കുറിച്ച് ഗവേഷണം നടത്തിയത്. അതില്‍ ഒരു രാജ്യത്തിന് പ്രത്യേകമായി കണക്കുകള്‍ നല്‍കിയ ആദ്യ പഠനമാണിത്. ആഗോളതലത്തില്‍, റോഡ് ട്രാഫിക് അപകടങ്ങള്‍ ഓരോ വര്‍ഷവും 13.5 ലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു, അതില്‍ 90 ശതമാനത്തിലധികം മരണങ്ങളും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ (എല്‍എംഐസി) സംഭവിക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു.

റോഡ് സുരക്ഷയെക്കുറിച്ചുള്ള ലാന്‍സെറ്റ് പരമ്പര, രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിബദ്ധത വര്‍ധിപ്പിക്കാനും റോഡ് സുരക്ഷയെ മുഖ്യധാരാ വികസന നയങ്ങളില്‍ ഉള്‍പെടുത്താനും ആവശ്യപ്പെടുന്നു. 2030 ഓടെ റോഡ് ട്രാഫിക് അപകട മരണങ്ങളും പരിക്കുകളും പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം ഉള്‍പെടെ യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് പരമ്പര വാദിക്കുന്നു.

'മിക്ക റോഡ് ഗതാഗത മരണങ്ങളും തടയാന്‍ കഴിയും, എന്നാല്‍ ദുഃഖകരമെന്നു പറയട്ടെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ മരണങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതേസമയം സമ്പന്ന രാജ്യങ്ങളിലെ പുരോഗതി കഴിഞ്ഞ ദശകത്തില്‍ മന്ദഗതിയിലാണ്,' യുഎസിലെ ജോര്‍ജ് വാഷിംഗ്ടണ്‍ യൂനിവേഴ്സിറ്റിയിലെ സീരീസ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ അദ്നാന്‍ ഹൈദര്‍ പറഞ്ഞു. .

'റോഡ് സുരക്ഷയ്ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ രണ്ടാമത്തെ ദശാബ്ദത്തില്‍ (2021-2030), തെളിയിക്കപ്പെട്ട റോഡ് സുരക്ഷാ നടപടികള്‍ എല്ലാ രാജ്യങ്ങളിലെയും സമ്പന്നരുടെയും ദരിദ്രരുടെയും ജീവന്‍ ഒരുപോലെ രക്ഷിക്കുമെന്ന് ഈ പരമ്പരയ്ക്ക് വേണ്ടിയുള്ള ഞങ്ങളുടെ പ്രവര്‍ത്തനം വ്യക്തമായി കാണിക്കുന്നു,' ഹൈദര്‍ കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍, 185 രാജ്യങ്ങളിലെ 74 പഠനങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നത്, പതിവായി ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നതും വേഗപരിധി പാലിക്കുന്നതും മദ്യപിച്ച് വാഹനമോടിക്കുന്നത് ഒഴിവാക്കുന്നതും ലോകമെമ്പാടുമുള്ള 347,000 (3.47 ലക്ഷം) മുതല്‍ 540,000 (5.4 ലക്ഷം) വരെ ജീവന്‍ രക്ഷിക്കും എന്നാണ്.

റോഡിലെ പരിക്കുകള്‍ക്കും മരണങ്ങള്‍ക്കുമുള്ള നാല് പ്രധാന അപകട ഘടകങ്ങള്‍ അമിതവേഗത, മദ്യപിച്ച് വാഹനമോടിക്കുക, ക്രാഷ് ഹെല്‍മെറ്റുകളും സീറ്റ് ബെല്‍റ്റുകളും ഉപയോഗിക്കാതിരിക്കുക എന്നിവയാണ്. ലോകമെമ്പാടുമുള്ള ഗുരുതമായ റോഡപകടങ്ങളില്‍ 25 ശതമാനത്തിനും 40 ശതമാനത്തിനും ഇടയില്‍ തടയാന്‍ കഴിയുമെന്നും പഠനം കണക്കാക്കുന്നു.

Keywords:  Latest-News, National, Top-Headlines, India, Study, Road, Country, Accident, Vehicles, Traffic, Central Government, Road Safety Measures' in India, Road Safety Study, Nearly 30,000 lives can be saved by improving 'road safety measures' in India: Study.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia