പ്രതിവര്‍ഷം അവയവ ദൗര്‍ലഭ്യം മൂലം ഇന്ത്യയില്‍ മരിക്കുന്നത് 5 ലക്ഷം പേര്
Aug 16, 2015, 15:16 IST
ന്യൂഡല്‍ഹി: (www.kvartha.com 16.08.2015) അവയവങ്ങള്‍ ലഭിക്കാതെ വര്‍ഷം തോറും ഇന്ത്യയില്‍ 5 ലക്ഷം പേര് മരിക്കുന്നതായി കണക്കുകള്‍. ഏറ്റവും കുറവ് അവയവ ദാനം നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതേസമയം മറ്റ് ദാനധര്‍മ്മ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ മുന്നിലാണെന്നും റിപോര്‍ട്ട് പറയുന്നു. ബോധവല്‍ക്കരണ പരിപാടികളുടെ ദൗര്‍ലഭ്യവും നിയമങ്ങളുമാണ് അവയവദാനത്തിന് തടസമാകുന്നതെന്ന് ബിഎല്‍കെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡയറക്ടര്‍ നരേഷ് കപൂര്‍ പറഞ്ഞു.
കരള്‍ രോഗങ്ങള്‍ ബാധിച്ച് 2 ലക്ഷത്തോളം പേര് മരിക്കുന്നു. ഹൃദയരോഗങ്ങള്‍ ബാധിച്ച് 50,000 പേരും മരിക്കുന്നു. കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവര്‍ ഒന്നര ലക്ഷം പേരാണ്. എന്നാല്‍ 5000 പേര്‍ക്ക് മാത്രമാണ് കിഡ്നി ലഭിക്കുന്നത്.
ഏതാണ്ട് പത്ത് ലക്ഷം പേര് നേത്രദാനത്തിലൂടെ കണ്ണുകള്‍ ലഭിക്കാനായി കാത്തിരിക്കുന്നു. 2012 2014 വര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ ആകെ 59 പേരാണ് സ്വന്തം മൃതദേഹങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ട് വന്നിട്ടുള്ളത്. തമിഴ്നാട് 350, മഹാരാഷ്ട്ര 116, കേരളം 105, ആന്ധ്ര പ്രദേശ് 105 എന്നിങ്ങനെയാണ് കണക്കുകള്‍.
SUMMARY: Lakhs of lives can be saved if organ donation in India picks up pace. According to statistics, every year in the country nearly 5 lakh people die because of nonavailability of organs.
Keywords: Organ Donor, 5 Lakhs, Died, Scarcity,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.