Currency | 'രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കും'; പുതിയ കറന്‍സിയില്‍ ഒരുഭാഗത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ഉള്‍പെടുത്തണമെന്ന് മോദിയോട് ആവശ്യപ്പെട്ട് കേജ്‌രിവാള്‍
Oct 26, 2022, 18:53 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇനി പുറത്തിറക്കുന്ന പുതിയ കറന്‍സി രൂപകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഒരുഭാഗത്ത് ഈ രണ്ട് ചിത്രങ്ങളും മറ്റേ ഭാഗത്ത് മഹാത്മാഗാന്ധിയുടെയും ചിത്രം ഉള്‍പെടുത്തുന്നത് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് കേജ്‌രിവാള്‍ പറഞ്ഞു.
മുസ്ലിം രാജ്യമായ ഇന്‍ഡോനീഷ്യ കറന്‍സി നോടില്‍ ഗണപതിയുടെ ചിത്രം ഉള്‍പെടുത്തിയെങ്കില്‍ ഇന്‍ഡ്യയെ പോലെയുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ട് ഇത്തരം തീരുമാനങ്ങള്‍ സ്വീകരിച്ചു കൂടായെന്നും കേജ്‌രിവാള്‍ പറഞ്ഞു.
'എത്ര സത്യസന്ധമായി പരിശ്രമിച്ചാലും ചില സമയങ്ങളില്‍ ദൈവങ്ങളുടെ അനുഗ്രഹമില്ലെങ്കില്‍ നമ്മുടെ പ്രയത്‌നങ്ങള്‍ ഫലമണിയുകയില്ല. നമ്മുടെ കറന്‍സി നോടുകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിക്കുന്നു'- ഡെല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയോട് അരവിന്ദ് കേജ്‌രിവാളിന്റെ അഭ്യര്‍ഥന.
രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടണമെങ്കില്‍ ഈശ്വരാനുഗ്രഹം കൂടി വേണം. ഈ കാര്യം ആവശ്യപ്പെട്ട് വൈകാതെ തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും കേജ്‌രിവാള്‍ ഡെല്‍ഹിയില്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.