കഠിനമായ പരിശീലനമുറകളുമായി 'ഇൻഡ്യയുടെ സുവര്‍ണ ബാലന്‍' അമേരികയിൽ; ചിത്രങ്ങള്‍ പുറത്ത്
Jan 10, 2022, 11:23 IST
ന്യൂഡെല്‍ഹി: (www.kvartha.com 10.01.2022) ഒളിംപിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്ര അമേരികയില്‍ പരിശീലനത്തിന് പോയിരിക്കുകയാണ്. കഠിനമായ പരിശീലനമുറകളുടെ ഫോടോകളും വീഡിയോകളും അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്ക് പങ്കുവെച്ചു. ജാവലില്‍ ത്രോ താരമായ ചോപ്ര ടോക്യോയില്‍ സ്വർണം നേടിയതുമുതല്‍ ഇൻഡ്യയുടെ സുവര്‍ണ ബാലന്‍ എന്നാണ് അറിയപ്പെടുന്നത്.
വലിയ യന്ത്രങ്ങള്‍, ടോണിംഗ് റോപുകള്‍, വലിയ വലിപ്പമുള്ള ടയര്‍ എന്നിവ കൊണ്ട് ഒന്നിലധികം അഭ്യാസങ്ങള്‍ നടത്തുന്നത് ചിത്രങ്ങളില്‍ കാണാം. ഏകദേശം 12-13 കിലോഗ്രാം ഭാരം വര്‍ധിച്ചതായി കഴിഞ്ഞമാസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോപ്ര വെളിപ്പെടുത്തിയിരുന്നു. 'ഒളിംപിക്സ് കഴിഞ്ഞെത്തിയപ്പോള്‍ ഭക്ഷണക്രമത്തില്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പെടുത്തിയിരുന്നില്ല. ടോക്യോയില്‍ മെഡല്‍ നേടുന്നത് വരെ എന്നെത്തന്നെ നിയന്ത്രിക്കണമെന്ന് കരുതി ഞാന്‍ വളരെക്കാലമായി ആഹാരം നിയന്ത്രിക്കുകയായിരുന്നു,' യുഎസില്‍ നിന്നുള്ള ഒരു വെര്‍ച്വല്‍ മീഡിയ മീറ്റില്‍ ചോപ്ര പറഞ്ഞു.
'ഇൻഡ്യന്‍ ഭക്ഷണം ഒരുപാട് ഇഷ്ടമാണ്. മെയ്ന്‍ സബ് കുച് ഖയാ (ഞാന്‍ എല്ലാം കഴിച്ചു). ഒളിംപിക്സിന് ശേഷം ഞാന്‍ 12-13 കിലോഗ്രാം വര്‍ധിച്ചു. ഇപ്പോള്‍ അഞ്ച് കിലോ കുറഞ്ഞു, സാധാരണ ഓഫ് സീസണ്‍ ഭാരത്തിലെത്തി. പരിശീലനം പുനരാരംഭിച്ചിട്ട് 20 ദിവസത്തോളമായി, തുടക്കത്തില്‍ ശരിക്കും ബുദ്ധിമുട്ടായിരുന്നു. ശരീരം വേദനിച്ചു. എല്ലാ കാര്യങ്ങളിലും കൂടുതല്‍ പരിശ്രമിക്കേണ്ടിവന്നു' - താരം പറഞ്ഞു.
ഏഷ്യന്‍, കോമണ്‍വെല്‍ത് ഗെയിമുകളില്‍ ഇതിനകം സ്വര്‍ണം നേടിയിട്ടുള്ള ചോപ്ര, വരും മാസങ്ങളില്‍ ഇതേ ഇനത്തില്‍ മത്സരിക്കും. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ലോക ചാംപ്യൻഷിപിലും ഡയമൻഡ് ലീഗിലും പങ്കെടുക്കും.
Keywords: Neeraj Chopra sweats it out hard in gym in US, National, New Delhi, News, Top-Headlines, India, Olympics, Food, Gym, Game, World championship, Tokyo, Sports.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.