(www.kvartha.com 09.09.2015) സ്ത്രീകള്‍ ധീരത കാട്ടുന്നതില്‍ പിന്നിലാണെന്നാണ് പല പുരുഷന്മാരുടെയും വാദം. എന്നാല്‍ മാതൃകയായി എടുത്തുകാട്ടാവുന്ന നിരവധി സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ധീരയായ വനിത ഏതെന്നു ചോദിക്കുകയാണെങ്കില്‍ യാതൊരു സംശയവുമില്ലാതെ പറയാം അതു നീര്‍ജ ഭനോട്ട് എന്ന മുംബൈ സ്വദേശിനി ആണെന്ന്. തീവ്രവാദികളില്‍ നിന്നു സ്വന്തം ജീവന്‍ പോലും പണയം വച്ച് യാത്രക്കാരെ രക്ഷിച്ച ധീരവനിതയാണ് നീര്‍ജ. ഇക്കഴിഞ്ഞ ദിവസം അവരുടെ ജന്മദിനമായിരുന്നു. അതിന് രണ്ടു ദിവസം മുന്‍പ് ചരമവാര്‍ഷികവും.
മോഡലിങ്ങില്‍ തുടങ്ങി പിന്നീട് എയര്‍ഹോസ്റ്റസ് മേഖലയിലേക്കു തിരിഞ്ഞ സമൂഹത്തിന് ഒരുദാത്ത മാതൃകയാണ്. ആ കഥ ഇങ്ങനെ: 360 യാത്രക്കാരുമായി 1986 സെപ്റ്റംബര്‍ അഞ്ചിന് പാന്‍ എഎം ഫ്‌ലൈറ്റ് 73 പറന്നു പൊങ്ങുമ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല അതൊരു അപകടത്തിലേക്കുള്ള യാത്ര കൂടിയാണെന്ന്. മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കു പോകുന്നതിനിടെ കറാച്ചിയിലെ ജിന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങിയതായിരുന്നു വിമാനം. അന്ന് വിമാനത്തിലെ ക്രൂവിലുണ്ടായിരുന്ന സീനിയര്‍ ഉദ്യോഗസ്ഥയായിരുന്നു നീര്‍ജ. തീവ്രവാദികള്‍ വിമാനം റാഞ്ചിയെന്ന് അറിഞ്ഞതോടെ നീര്‍ജ കോക്പിറ്റിനു അലര്‍ട്ട് നല്‍കി. പക്ഷേ മൂന്നു അമേരിക്കന്‍ കോക്പിറ്റ് പൈലറ്റുകളും സ്ഥലത്തു നിന്നും ജീവനും കൊണ്ട് രക്ഷപെട്ടിരുന്നു. വിമാനത്തിലെ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ ശേഖരിച്ച് കൈമാറാന്‍ തീവ്രവാദികളില്‍ നിന്നും നീര്‍ജയ്ക്ക് നിര്‍ദേശം ലഭിച്ചു.
എന്നാല്‍ മാത്രമേ അവര്‍ക്ക് അമേരിക്കക്കാരെ തിരിച്ചറിയാനാവുമായിരുന്നുള്ളു. എന്നാല്‍ നീര്‍ജയും സഹായികളും 41 അമേരിക്കക്കാരുടെയും പാസ്‌പോര്‍ട്ടുകള്‍ സീറ്റിനടിയിലും മറ്റും ഒളിപ്പിച്ചുവച്ചു. ഏതാണ്ട് 17 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തീവ്രവാദികള്‍ തോക്കുകളും മറ്റു സ്‌ഫോടക വസ്തുക്കളും പുറത്തെടുത്തു പ്രയോഗിക്കാന്‍ തുടങ്ങി. ആ നിമിഷംതന്നെ നീര്‍ജ എമര്‍ജന്‍സി വാതില്‍ തുറന്നു ഒട്ടേറെ യാത്രക്കാരെ പുറത്തുകടക്കാന്‍ സഹായിച്ചു. പക്ഷേ രക്ഷാപ്രവര്‍ത്തനത്തിനിടെ വെടിയുണ്ടകള്‍ക്കു മുന്നില്‍ കീഴടങ്ങി ആ ഇരുപത്തിരണ്ടുകാരി മരണമടഞ്ഞു. ഇരുപത്തിമൂന്നു വയസു തികയുന്നതിനു രണ്ടുദിവസം മുമ്പായിരുന്നു നീര്‍ജയുടെ മരണം. അബു നിദാല്‍ എന്ന തീവ്രവാദസംഘടനയായിരുന്നു വിമാനം റാഞ്ചിയതിനു പിന്നില്‍.
മനുഷ്യത്വപരമായ സമീപനത്തിനും തൊഴിലിനോടും സഹജീവികളോടുമുള്ള സമര്‍പ്പണവും അനുകമ്പയും കണക്കിലെടുത്ത് രാജ്യം നീര്‍ജയ്ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ അശോകചക്ര സമ്മാനിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് ആ ധീരവനിത ഈ ലോകത്തോട് വിടപറഞ്ഞ് 29 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഓര്‍ക്കുക, നീര്‍ജയെപ്പോലെ ആര്‍ജവമുളള സ്ത്രീകള്‍ വളരെക്കുറച്ച് മാത്രമാണ്.
SUMMARY: On September 5, 1986, mere hours before her 23rd birthday, Neerja Bhanot turned to see 4 heavily-armed terrorists boarding Pan Am flight 73, where she was a flight attendant. She dashed to the cockpit to warn the pilots, but was caught by one of the hijackers, who’d grabbed her ponytail. Nevertheless, she managed to shout a secret “hijack code” to the cockpit crew – who, according to regulations, quickly evacuated, leaving the 400 passengers and 13-man flight crew at the mercy of the 4 enraged terrorists.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.