Trouble | നീറ്റ് പരീക്ഷയില്‍ 99.3 ശതമാനം മാര്‍ക്ക്; പ്രശസ്തമായ മെഡിക്കല്‍ കോളജില്‍ സീറ്റും ലഭിച്ചു; ഒടുവില്‍ വിദ്യാര്‍ഥിയുടെ പ്രവേശനം തുലാസില്‍; വിഷയം കോടതിയില്‍; കാരണമിതാണ്
Feb 13, 2023, 20:38 IST
പുതുച്ചേരി: (www.kvartha.com) പുതുച്ചേരിയിലെ പ്രശസ്തമായ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (ജിപ്മര്‍) 21 കാരനായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പ്രവേശനം പ്രതിസന്ധിയില്‍. താമസ (Nativity) അവകാശവാദത്തെച്ചൊല്ലിയാണ് നിയമപരമായ പ്രതിസന്ധി നേരിടുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രവേശന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നാസിഹ് ഖാലിദ് എന്ന വിദ്യാര്‍ഥി കഴിഞ്ഞ വര്‍ഷം നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (NEET) 99.30 ശതമാനം നേടി റസിഡന്‍സി ക്വാട്ടയില്‍ (നേറ്റീവ്) ജിപ്മറില്‍ പ്രവേശനം നേടിയിരുന്നു. എന്നാല്‍ പ്രവേശനത്തെ ചോദ്യം ചെയ്തത് മറ്റൊരു മെഡിക്കല്‍ വിദ്യാര്‍ഥിയായ സാമിനാഥന്‍ എസ് (18) കോടതിയെ സമീപിച്ചിരിക്കുകയാണ്. ഖാലിദ് പുതുച്ചേരിയിലും കേരളത്തിലും നേറ്റിവിറ്റി അവകാശപ്പെട്ടിരുന്നുവെന്ന് സാമിനാഥന്‍ ആരോപിച്ചു.
പ്രവേശന മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഒരു വിദ്യാര്‍ഥിക്ക് ഒരു അധ്യയന വര്‍ഷത്തില്‍ ഒന്നിലധികം സംസ്ഥാനങ്ങളില്‍ നിന്ന് ഒരു മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ പല വിദ്യാര്‍ഥികളും വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നേറ്റിവിറ്റി മാനദണ്ഡങ്ങള്‍ പ്രയോജനപ്പെടുത്തുകയും 'മികച്ച അവസരം മുതലെടുക്കാന്‍' ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നുണ്ട്.
'ഇരട്ട താമസം അവകാശപ്പെടുന്ന പ്രശ്‌നം പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ വളരെ സാധാരണമാണ്. ഇത് അവരുടെ കരിയറിനെ ബാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കണം', പുതുച്ചേരി യുടി ഓള്‍ സെന്റാക്ക് സ്റ്റുഡന്റ്‌സ് പാരന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം നാരായണസാമി പറഞ്ഞു. വ്യാജ സത്യവാങ്മൂലം നല്‍കി അധികാരികളെ തെറ്റിദ്ധരിപ്പിച്ചതിനാല്‍ ഖാലിദിന്റെ പ്രവേശനം റദ്ദാക്കി തനിക്ക് പ്രവേശനം നല്‍കണമെന്ന് പുതുച്ചേരി കാംപസില്‍ രണ്ടാംസ്ഥാനത്ത് പരിഗണിക്കുന്ന, ജിപ്മര്‍ കാരക്കല്‍ കാമ്പസില്‍ സീറ്റ് നേടിയ സാമിനാഥന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഖാലിദ് പറയുന്നു. ജിപ്മറിന്റെ പുതുച്ചേരി കാമ്പസ് മികച്ചതായി കണക്കാക്കുന്നു. കേസില്‍ കോടതി വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്.

Keywords: Latest-News, Education, Top-Headlines, National, Entrance-Exam, Entrance, Examination, Court, Student, University, NEET UG: 99.3 percentile scorer in legal trouble.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.