CM Stalin | രാഷ്ട്രീയ മാറ്റത്തോടെ 'നീറ്റ് ' ഇല്ലാതാകും; ആത്മഹത്യാ പ്രവണത കാണിക്കരുത്, ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണം; പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥിയുടേയും പിതാവിന്റേയും മരണത്തിന് പിന്നാലെ അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

 


ചെന്നൈ: (www.kvartha.com) നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) ആഗ്രഹിക്കുന്നവരോട് ആത്മഹത്യാ പ്രവണത കാണിക്കരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും അഭ്യര്‍ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും നീറ്റ് തടസ്സങ്ങള്‍ ഇല്ലാതാകുമെന്നും അദ്ദേഹം വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടുമായി പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ രണ്ടാം തവണയും പരാജയപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്ന ജഗദീശ്വരന്‍ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവ് ശെല്‍വകുമാറും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇരുവരുടെയും വിയോഗത്തില്‍ അനുശോചനം അറിയിച്ച സ്റ്റാലിന്‍, അവരുടെ മരണം നീറ്റുമായി ബന്ധപ്പെട്ട അവസാനത്തേതാകട്ടെയെന്നും പ്രത്യാശിച്ചു.

സ്റ്റാലിന്റെ വാക്കുകള്‍:

ഒരു വിദ്യാര്‍ഥിയും ഒരു സാഹചര്യത്തിലും സ്വന്തം ജീവനെടുക്കാന്‍ ഒരിക്കലും തീരുമാനമെടുക്കരുതെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ വളര്‍ചക്ക് തടസമായ 'നീറ്റ്' റദ്ദാക്കപ്പെടും. ഈ ദിശയിലുള്ള നിയമപരമായ നടപടികള്‍ക്കായി സംസ്ഥാന സര്‍കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്

അതേസമയം വിദ്യാര്‍ഥിയുടെയും പിതാവിന്റെയും മരണത്തെ തുടര്‍ന്ന് തമിഴ് നാട്ടില്‍ നീറ്റ് വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. 2017ന് ശേഷം ഇരുപത്തിയഞ്ചോളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടത്തിന്റെ മാനസിക വിഷമത്താല്‍ ജീവനൊടുക്കിയത്. തമിഴ് നാടിനെ നീറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കാനായി 2021ല്‍ ഡിഎംകെ സര്‍കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്‍എന്‍ രവി ഒപ്പിടാന്‍ തയാറായിരുന്നില്ല.

നീറ്റ് വിരുദ്ധ ബില്‍ ഒപ്പിടുന്ന പ്രശ്നമില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. രണ്ടാമത്തെ പ്രമേയം രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചിരിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. നീറ്റ് ഏറെ ചിലവേറിയതും സമ്പന്നര്‍ക്ക് മാത്രം പ്രാപ്തമാകുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

CM Stalin | രാഷ്ട്രീയ മാറ്റത്തോടെ 'നീറ്റ് ' ഇല്ലാതാകും; ആത്മഹത്യാ പ്രവണത കാണിക്കരുത്, ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണം; പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥിയുടേയും പിതാവിന്റേയും മരണത്തിന് പിന്നാലെ അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈയിലെ ക്രോമപേട്ടക്ക് സമീപത്തെ കുറിഞ്ഞി സ്വദേശി എസ് ജഗദീശ്വരന്‍ (19) എന്ന വിദ്യാര്‍ഥി ശനിയാഴ്ചയാണ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷയില്‍ രണ്ടാം തവണയും പരാജയപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു വിദ്യാര്‍ഥി. മകന്റെ വിയോഗത്തെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പിതാവ് പി ശെല്‍വ കുമാര്‍. മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഞായറാഴ്ച അര്‍ധരാത്രിയാണ് അദ്ദേഹത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Keywords:  'NEET will be scrapped': Stalin assures students after father, son deaths, Chennai, News, Education, Examination, NEET Will Be Scrapped, MK Stalin, Chief Minister, Parents, Students, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia