ആം ആദ്മി മന്ത്രിമാര്‍ ഡല്‍ഹി പോലീസുമായി കൊമ്പുകോര്‍ക്കുന്നു

 



ന്യൂഡല്‍ഹി: നിയമം സംരക്ഷിക്കേണ്ട പോലീസ് വകുപ്പിലെ സ്വജനപക്ഷപാതവും അഴിമതിയും ഡല്‍ഹിയിലെ പുതിയ മന്ത്രിമാരെ രോഷാകുലരാക്കുന്നു. ഉദ്ദേശിച്ചതിനേക്കാള്‍ വ്യാപ്തിയിലാണ് അഴിമതിയുടെ വേരുകള്‍ പിടിമുറുക്കിയിരിക്കുന്നതെന്ന തിരിച്ചറിവിലാണ് ആം ആദ്മി മന്ത്രിമാര്‍. മന്ത്രിമാര്‍ ഇടപെട്ടാല്‍ പോലും യാതൊന്നും സംഭവിക്കില്ലെന്ന നിലയിലാണ് ഡല്‍ഹി പോലീസ്.
കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടിയിലെ രണ്ട് മന്ത്രിമാര്‍ക്കാണ് ഡല്‍ഹി പോലീസുമായി കൊമ്പുകോര്‍ക്കേണ്ടിവന്നത്. വനിതാക്ഷേമ വകുപ്പ് മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായ രാഖി ബിര്‍ള, നിയമമന്ത്രി സോമനാഥ് ഭാരതി എന്നിവരാണ് പോലീസിന്റെ അനാസ്ഥയെക്കുറിച്ച് പരാതിപെട്ടത്.
നേഹ യാദവ് എന്ന യുവതിയെ സ്ത്രീധനമാവശ്യപ്പെട്ട് ജീവനോടെ ചുട്ടെരിച്ച സംഭവത്തില്‍ കുറ്റവാളികളായ ഭര്‍തൃകുടുംബാംഗങ്ങളെ പോലീസ് സംരക്ഷിക്കുകയാണെന്ന് രാഖി ബിര്‍ള ആരോപിക്കുന്നു. മന്ത്രി ഇടപെട്ടപ്പോള്‍ വേണമെങ്കില്‍ ഞങ്ങളെ സ്ഥലം മാറ്റിക്കോളൂവെന്നായിരുന്നു പോലീസുകാരുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് അയല്‍ വാസിയായ സഞ്ജീവിനെ പോലീസ് പിടികൂടി പീഡിപ്പിച്ചതായും രാഖി ബിര്‍ള ആരോപിച്ചു. യുവാവിന്റെ ജാതി ചോദിച്ച് യുവാവിനെക്കൊണ്ട് പോലീസുകാരുടെ ഷൂ നക്കിച്ചുവെന്നും റിപോര്‍ട്ടുണ്ട്.
നേഹയെ ഭര്‍തൃമാതാവും സഹോദരിയും മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്നതിന് ദൃക്‌സാക്ഷിയാണ് പതിനൊന്നുകാരനായ മകന്‍. അറുപത് ശതമാനം പൊള്ളലേറ്റ യുവതി ഇപ്പോള്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ആം ആദ്മി മന്ത്രിമാര്‍ ഡല്‍ഹി പോലീസുമായി കൊമ്പുകോര്‍ക്കുന്നുപൊതുജനങ്ങള്‍ക്ക് ശല്യമായ വ്യഭിചാരകേന്ദ്രം റെയ്ഡ് ചെയ്യാന്‍ പോലീസിന്റെ സഹായമാവശ്യപ്പെട്ട നിയമന്ത്രി സോംനാഥ് ഭാരതിക്ക് ഒടുവില്‍ പോലീസുമായി കയര്‍ക്കേണ്ടിവന്നു. ഖിര്‍ക്കി എക്‌സ്റ്റെന്‍ഷനില്‍ സ്ഥിതിചെയ്യുന്ന ഒരു വീട് കേന്ദ്രീകരിച്ച് നൈജീരിയന്‍ സ്വദേശികള്‍ വ്യഭിചാരകേന്ദ്രം നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് പോലീസിന്റെ സഹായം മന്ത്രി ആവശ്യപ്പെട്ടത്. മന്ത്രിക്കൊപ്പം ബുധനാഴ്ച അര്‍ദ്ധരാത്രി പ്രദേശത്തെത്തിയ പോലീസുകാര്‍ വീടില്‍ പരിശോധന നടത്താന്‍ വിസമ്മതിച്ചു.
പോലീസ് എത്തിയതറിഞ്ഞ് ചില യുവതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരെ എ.എ.പി പ്രവര്‍ത്തകര്‍ പിടികൂടി. വാറണ്ടില്ലാതെ അര്‍ദ്ധരാത്രി റെയ്ഡ് നടത്താന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ ന്യായീകരണം. ഈ കേന്ദ്രത്തില്‍ മയക്കുമരുന്ന് വില്പനയും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം പിടികൂടിയ യുവതികള്‍ മയക്കുമരുന്ന് കഴിച്ചതായി കണ്ടെത്തിയിട്ടില്ല.
ആം ആദ്മി മന്ത്രിമാര്‍ ഡല്‍ഹി പോലീസുമായി കൊമ്പുകോര്‍ക്കുന്നു

എന്നിരുന്നാലും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്ന മന്ത്രിമാരോട് പോലീസ് കാണിക്കുന്ന അവഗണന പരിധികടക്കുന്നുവെന്നാണ് ആരോപണം.
SUMMARY: New Delhi: Aam Aadmi Party minister Rakhi Birla on Wednesday night alleged that the local Delhi Police SHO was shielding the in-laws who had burnt a married woman Neha Yadav.
Keywords: National, AAP, Ministers, Delhi Police, Rakhi Birla, Somanth Bharthi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia