Deuba Eelected | നേപാള്‍ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ തുടര്‍ചയായി ഏഴാം തവണയും ദാദല്‍ദുര മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു
Nov 23, 2022, 12:11 IST
കാഠ്മണ്ഡു: (www.kvartha.com) നേപാള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ തുടര്‍ചയായി ഏഴാം തവണയും ദാദല്‍ദുര മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദ്യൂബെയുടെ നേപാളി കോണ്‍ഗ്രസും മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ സിപിഎന്‍-യു എം എലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
ദാദല്‍ധുര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ദ്യൂബെ 25,534 വോടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദ്യൂബെയ്ക്ക് എതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയും യുവ എന്‍ജിനീയറുമായ സാഗര്‍ ധാകലിന് 1,302 വോട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ അമ്പത് വര്‍ഷമായി മത്സരിച്ച ഒരു തെരഞ്ഞെടുപ്പില്‍ പോലും ദ്യൂബെ തോല്‍വി അറിഞ്ഞിട്ടില്ല.
നേപാള്‍ തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം, നേപാളി കോണ്‍ഗ്രസ് 11 ഹൗസ് ഓഫ് റപ്രസന്റേറ്റീവ് സീറ്റുകളില്‍ വിജയിക്കുകയും 46 ഇടത്ത് ലീഡ് ചെയ്യുകയുമാണ്. സിപിഎന്‍ യു എംഎല്‍ മൂന്ന് സീറ്റുകളില്‍ വിജയിക്കുകയും 42 ഇടത്ത് ലീഡ് ചെയ്യുകയുമാണ്.
പുതുതായി രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാര്‍ടി കാഠ്മണ്ഡു ജില്ലയില്‍ മൂന്നു സീറ്റുകളില്‍ വിജയിച്ചു. രാഷ്ട്രീയ പ്രജാതതന്ത്ര പാര്‍ടി, സിപിഎന്‍-യൂനിഫൈഡ് സോഷ്യലിസ്റ്റ്, നാഗരിക് ഉന്‍മുക്തി പാര്‍ടികള്‍ ഓരോ സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്.
അതേസമയം, നേപാളി കോണ്‍ഗ്രസുമായി സഖ്യമായി മത്സരിച്ച മുന്‍ പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹലിന്റെ സിപിഎന്‍ മാവോയിസ്റ്റിന് ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച് അധികാരത്തിലെത്തിയ കെപി ശര്‍മ ഒലിയും പുഷ്പകമാല്‍ ദഹലും പിന്നീട് സഖ്യം ഉപേക്ഷിക്കുകയായിരുന്നു. ദഹല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നപ്പോള്‍, സിപിഎന്‍-യുഎംഎല്‍ ഹിന്ദുത്വ പാര്‍ടിയായ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ടിയുമായാണ് സഖ്യമുണ്ടാക്കിയത്.
275 അംഗ പാര്‍ലമെന്റിലേക്കും 550 അംഗ പ്രവിശ്യ നിയമസഭകളിലേക്കും ഞായറാഴ്ചയാണ് വോടെടുപ്പ് നടന്നത്. ചൊവ്വാഴ്ചയാണ് വോടെണ്ണല്‍ ആരംഭിച്ചത്.
Keywords: Nepal Elections: PM Sher Bahadur Deuba Eelected From Dadeldhura Constituency For 7th Consecutive Time, Nepal, News, Politics, Election, Prime Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.