Bollywood Couple | മുടി ഒതുക്കി വയ്ക്കാന്‍ നോക്കുന്ന ആലിയയുടെ കൈ തട്ടി മാറ്റി രണ്‍ബീര്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരത്തെ പരസ്യമായി അപമാനിക്കുന്നതിന് നടനെതിരെ രൂക്ഷ വിമര്‍ശനം

 


മുംബൈ: (www.kvartha.com) ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടിന്റെയും രണ്‍ബീറിന്റെയും വിവാഹവും തുടര്‍ന്നുള്ള ജീവിതവും മാധ്യമങ്ങള്‍ ആഘോഷമാക്കിയിട്ടുണ്ട്. സിനിമ കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ചയാവുന്ന താരദമ്പതികളാണ് ഇരുവരും. ദമ്പതികളുടെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയാവാറുമുണ്ട്.

Bollywood Couple | മുടി ഒതുക്കി വയ്ക്കാന്‍ നോക്കുന്ന ആലിയയുടെ കൈ തട്ടി മാറ്റി രണ്‍ബീര്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരത്തെ പരസ്യമായി അപമാനിക്കുന്നതിന് നടനെതിരെ രൂക്ഷ വിമര്‍ശനം

ഇരുവരും ഒന്നിച്ചെത്തിയ ചിത്രമായ ബ്രഹ്മാസ്ത്ര മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. അതിനിടെ രണ്‍ബീറിനെതിര സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയരുന്നു. ഭാര്യയായ ആലിയയോടുളള നടന്റെ സമീപനമാണ് വിമര്‍ശനത്തിന് കാരണം. ഇതിനുമുമ്പും നടിയോടുള്ള രണ്‍ബീറിന്റെ സമീപനം വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

ഇപ്പോള്‍ മുടി ഒതുക്കി വയ്ക്കാന്‍ നോക്കുന്ന ആലിയയുടെ കൈ തട്ടി മാറ്റുന്ന രണ്‍ബീറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വച്ചായിരുന്നു സംഭവം. രണ്‍ബീറിന്റെ പെരുമാറ്റം ആലിയയുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമ്മയാവാന്‍ പോകുന്ന നടിയെ അപമാനിക്കുന്നത് ശരിയല്ലെന്നാണ് ആരാധകരുടെ വാദം.

താരത്തെ അപമാനിക്കുന്നത് ഇത് രണ്ടാം തവണയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ആലിയക്കൊപ്പം രണ്‍ബീര്‍ സന്തോഷവാനല്ലെന്നും മറ്റൊരു ആരാധകര്‍ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 14 നാണ് ആലിയയും രണ്‍ബീറും വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

 

Keywords: Netizens think Ranbir Kapoor stopped Alia Bhatt from touching his hair in this viral video; express their displeasure, Mumbai, News, Bollywood, Actress, Cine Actor, Social Media, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia