Warning | ആരുടെയും ജാതിയും മതവും പരാമര്‍ശിച്ച് സംസാരിക്കരുത്; അത്തരക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് സ്പീകര്‍ ഓം ബിര്‍ല
Dec 12, 2022, 17:46 IST
ന്യൂഡെല്‍ഹി: (www.kvartha.com) ആരുടെയും ജാതിയും മതവും പരാമര്‍ശിച്ചു സംസാരിക്കരുതെന്ന മുന്നറിയിപ്പുമായി ലോക്‌സഭാ സ്പീകര്‍ ഓം ബിര്‍ല. ജാതിയും മതവും പറഞ്ഞു സംസാരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
താന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടയാള്‍ ആയതുകൊണ്ടു ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ ഹിന്ദിയെ ഇകഴ്ത്തി സംസാരിച്ചെന്ന് കോണ്‍ഗ്രസ് അംഗം എ ആര്‍ റെഡ്ഡി പരാതിപ്പെട്ടപ്പോഴായിരുന്നു സ്പീകറുടെ മുന്നറിയിപ്പ്. ജനങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ജാതിയും മതവും നോക്കിയല്ലെന്നും സഭയില്‍ അതു പറയരുതെന്നും സ്പീകര്‍ നിര്‍ദേശിച്ചു.
സംഭവം ഇങ്ങനെ:
ചോദ്യോത്തര വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഡോളറിനോട് ഇടിഞ്ഞ് രൂപ 'ഐസിയു'വില്‍ ആണെന്നു നടത്തിയ പരാമര്‍ശം സഭയില്‍ ഉദ്ധരിച്ചപ്പോള്‍ സ്പീകര്‍ ഇടപെട്ടു. നേരിട്ടു ചോദ്യത്തിലേക്കു കടക്കൂ എന്നായിരുന്നു സ്പീകറുടെ നിര്‍ദേശം. എന്നാല്‍ 'സര്‍, നിങ്ങള്‍ ഇടപെടരുത്'' എന്നായിരുന്നു റെഡ്ഡിയുടെ മറുപടി.
ചോദ്യം ചോദിക്കാന്‍ അനുവദിച്ച സ്പീകര്‍ തന്നോട് അങ്ങനെ സംസാരിക്കരുതെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അതേസമയം, ചോദ്യത്തിനു മറുപടി നല്‍കവെ ധനമന്ത്രി നടത്തിയ പരാമര്‍ശമാണ് റെഡ്ഡിയെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് അംഗം 'മുറി ഹിന്ദിയില്‍' ചോദിച്ച ചോദ്യത്തിനു താന്‍ 'മുറി ഹിന്ദിയില്‍' മറുപടി നല്‍കാമെന്നായിരുന്നു നിര്‍മല സീതാരാമന്റെ പരാമര്‍ശം.
Keywords: Never refer to anyone’s caste and religion in House, else action will be taken, LS Speaker warns members, New Delhi, News, Politics, Lok Sabha, Religion, Criticism, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.