Eris | തൊണ്ട വേദന മുതല്‍ മണക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് വരെ; പുതിയ കോവിഡ് വകഭേദം എറിസിന്റെ 12 ലക്ഷണങ്ങള്‍ ഇതാ

 


ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടും പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയുടെ തീവ്രത കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. എങ്കിലും ഇതിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. പുതിയ കോവിഡ് വകഭേദം ഇജി.5 (EG.5) എന്ന എറിസ് ചൈന, യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, യുകെ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിങ്ങനെ പല രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് നിലവിലുള്ള വകഭേദത്തേക്കാള്‍ ഗുരുതരമല്ലെങ്കിലും ലോകാരോഗ്യ സംഘടന ഇതിനെ നിരീക്ഷിക്കുന്നതിനായി വകഭേദമായി നിശ്ചയിച്ചിട്ടുണ്ട്.
              
Eris | തൊണ്ട വേദന മുതല്‍ മണക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് വരെ; പുതിയ കോവിഡ് വകഭേദം എറിസിന്റെ 12 ലക്ഷണങ്ങള്‍ ഇതാ

എറിസ് വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നു. എന്നാല്‍ ലക്ഷണങ്ങളെല്ലാം പഴയ ഒമിക്രോണ്‍ വകഭേദത്തിന്റേത് പോലെ തന്നെയാണ്. വരും ആഴ്ചകളില്‍ ഇത് ചില രാജ്യങ്ങളെ ആശങ്കയിലാക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.

എറിസിനെ കുറിച്ച് അറിയേണ്ട 12 കാര്യങ്ങള്‍

എറിസുമായി ബന്ധപ്പെട്ട് പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും, പനി, തൊണ്ടവേദന, തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, പേശിവേദന, മലബന്ധം, ശരീരവേദന, ഓക്കാനം, ശ്വാസതടസം എന്നിവ എറിസിന്റെ ചില സാധാരണ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍, കേസുകളില്‍ കാര്യമായ വര്‍ധനവോ കാര്യമായ ആഘാതമോ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഈ വകഭേദത്തിന്റെ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 2023 മെയ് മാസത്തില്‍ മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു ഇത്.

ലോകാരോഗ്യ സംഘടന സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നിരുന്നാലും, ആര്‍ക്കെങ്കിലും മേല്‍പ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍, കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതിന് അവര്‍ ഉടനടി കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

'എറിസ് (XBB.1.9.2) ഒമിക്രോണ്‍ വകഭേദത്തിന്റെ ഒരു ഉപവകഭേദമാണ്. പനി, ചുമ, ശ്വാസതടസം, ക്ഷീണം, പേശികളിലെ വേദന എന്നിവയുള്‍പ്പെടെ മറ്റ് കോവിഡ് -19 വേരിയന്റുകളുടേതിന് സമാനമായ പല ലക്ഷണങ്ങളും എറിസിലും ഉണ്ട്. ചില എറിസ് രോഗികളില്‍ രുചിയോ മണമോ നഷ്ടപ്പെടുകയും ചെയ്യാം', ഡെല്‍ഹി ശ്രീ ബാലാജി ആക്ഷന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റും യൂണിറ്റ് ഹെഡുമായ ഡോ മനീഷ അറോറ പറയുന്നു. അദ്ദേഹം ചില ലക്ഷണങ്ങളും പങ്കിട്ടു.

1. പനി: പനി സാധാരണ ലക്ഷണമാണ്, പലപ്പോഴും ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. 100.4ഡിഗ്രി ഫാരെന്‍ഹീറ്റിന് (38°C) മുകളിലുള്ള ഉയര്‍ന്ന ശരീര താപനിലയാണ് ഇതിന്റെ സവിശേഷത.

2. ചുമ: സ്ഥിരമായ വരണ്ട ചുമയാണ് മറ്റൊരു സാധാരണ ലക്ഷണം. ഇത് തുടര്‍ച്ചയായി സംഭവിക്കാം അല്ലെങ്കില്‍ ഇടയ്ക്കിടെ സംഭവിക്കാം.

3. ശ്വാസതടസം: ചില വ്യക്തികള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടാം, പ്രത്യേകിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളിലോ അദ്ധ്വാനത്തിലോ ഏര്‍പെടുമ്പോള്‍.

4. ക്ഷീണം: അസാധാരണമായ ക്ഷീണം അനുഭവപ്പെടുക അല്ലെങ്കില്‍ ഊര്‍ജക്കുറവ് അനുഭവപ്പെടുക എന്നത് സാധാരണ ലക്ഷണമാണ്. ശരിയായ വിശ്രമം ഉണ്ടെങ്കില്‍ പോലും ഇത് നിലനില്‍ക്കും.

5. പേശിവേദന അല്ലെങ്കില്‍ ശരീര വേദന: മ്യാല്‍ജിയ എന്നും അറിയപ്പെടുന്ന പേശിവേദനയും ശരീര വേദനകളും സാധാരണ ലക്ഷണങ്ങളാണ്. ഇത് നേരിയതോതില്‍ നിന്ന് തുടങ്ങി കഠിനമായ അസ്വസ്ഥത ആയി മാറാം.

6. തൊണ്ടവേദന: തൊണ്ടവേദന ഉണ്ടാകാം, ഇത് തൊണ്ടയില്‍ വേദനയോ ചൊറിച്ചിലോ പോറലോ ഉണ്ടാക്കുന്നു.

7. മൂക്കൊലിപ്പ്: സാധാരണ കുറവാണെങ്കിലും, ചില വ്യക്തികള്‍ക്ക് നേരിയ ജലദോഷത്തിന് സമാനമായ മൂക്കൊലിപ്പ് അനുഭവപ്പെടാം.

പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലെ സാംക്രമിക രോഗങ്ങളുടെ കണ്‍സള്‍ട്ടന്റ് ഡോ. ദേവാശിഷ് ദേശായി പറയുന്നത്, എറിസിന്റെ ലക്ഷണങ്ങള്‍ മുമ്പത്തെ എല്ലാ കോവിഡ് -19 വകഭേദങ്ങളുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണെന്നാണ്. അദ്ദേഹം പറയുന്ന ചില ലക്ഷണങ്ങള്‍ :

8. തലവേദന: കോവിഡ്-19 ഉള്‍പെടെയുള്ള പല അണുബാധകളുടെയും സാധാരണ ലക്ഷണമാണ് തലവേദന. തലച്ചോറിന്റെയും ഞരമ്പുകളുടെയും ആവരണത്തിന്റെ വീക്കം മൂലമാണ് ഇത് സംഭവിക്കുന്നത്.

9. അസ്വാസ്ഥ്യം: അസ്വാസ്ഥ്യം എന്നത് പൊതുവികാരമാണ്. ക്ഷീണം, ബലഹീനത അനുഭവപ്പെടുന്നതതിനെ അസ്വാസ്ഥ്യം എന്ന് പറയുന്നു.

10. മണം നഷ്ടപ്പെടല്‍: മണം നഷ്ടപ്പെടുന്നത് കോവിഡ് -19 ന്റെ ഒരു സാധാരണ ലക്ഷണമാണ്. ഗന്ധം കണ്ടെത്തുന്നതിന് സഹായിക്കുന്ന മൂക്കിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.

11. വയറിളക്കം: കുടലിലെ ആവരണത്തിന്റെ വീക്കം മൂലമാണ് ഇത് സംഭവിക്കുന്നത്.

12. വയറുവേദന: വയറുവേദന എന്നത് വയറ്റിലെ വേദനയാണ്. കുടലിലെ വീക്കം, പേശി വേദന അല്ലെങ്കില്‍ വായു(ഗ്യാസ്ട്രിക് ) എന്നിവയുള്‍പ്പെടെ പലതരം കാര്യങ്ങള്‍ കാരണം ഇത് സംഭവിക്കാം.

Keywords: Covid-19, Eris, Symptoms, EG.5, New Variant, Doctors, Advice, Malayalam News, Health, Health News, New Covid variant Eris: Sore throat to loss of smell; 12 common symptoms of EG.5. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia