New Bill | കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ക്ക് പകരമായി പാര്‍ലമെന്റ് പാസാക്കിയ 3 സുപ്രധാന ബിലുകള്‍ക്കും രാഷ്ട്രപതിയുടെ അംഗീകാരം
Dec 25, 2023, 20:14 IST
ന്യൂഡെല്‍ഹി: (KVARTHA) കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ക്കു പകരമായി പാര്‍ലമെന്റ് പാസാക്കിയ മൂന്ന് സുപ്രധാന ബിലുകള്‍ക്കും(Bill)അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇന്‍ഡ്യന്‍ പീനല്‍ കോഡ് 1860 (ഐപിസി), കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍ 1973 (സിആര്‍പിസി), ഇന്‍ഡ്യന്‍ എവിഡന്‍സ് ആക്ട് 1872 എന്നിവയ്ക്കു പകരമായുള്ള ഭാരതീയ ന്യായ് സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ 2023, ഭാരതീയ സാക്ഷ്യ ബില്‍ 2023 എന്നീ ബിലുകളാണു രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായത്.
ശൈത്യകാല സമ്മേളനത്തില്‍ പ്രതിപക്ഷ എംപിമാരുടെ അസാന്നിധ്യത്തിലാണു ബിലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. പാര്‍ലമെന്റ് അതിക്രമത്തിനെതിരെ പ്രതിഷേധിച്ചതിന് മൂന്നില്‍ രണ്ട് എം പിമാര്‍ക്കും സ്പീകര്‍ സസ്‌പെന്‍ഷന്‍ നല്‍കിയതിനാല്‍ എല്ലാവരും പുറത്തായിരുന്നു.
ആള്‍ക്കൂട്ട കൊലപാതകത്തിനു വധശിക്ഷ നല്‍കുന്നതാണു പുതിയ ബില്‍ എന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇക്കാലത്തിനു യോജിക്കാത്ത, കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ക്കു പകരമാണു പുതിയ നിയമങ്ങള്‍. ഭരണഘടനയുടെ ആത്മാവിന് ഏറ്റവും ഉചിതമായവയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകടനപത്രികയില്‍ പറഞ്ഞതു നരേന്ദ്ര മോദി സര്‍കാര്‍ നടപ്പാക്കുമെന്നതിന്റെ തെളിവാണ് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതിയതെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത്, 33% വനിതാ സംവരണം, മുത്തലാഖ് ഒഴിവാക്കല്‍ തുടങ്ങി രാമക്ഷേത്രം വരെ വാഗ്ദാനങ്ങളെല്ലാം ബിജെപി നടപ്പാക്കിയെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

Keywords: New criminal code bills become laws after President's nod; IPC, CrPC & Evidence Act get replaced, New Delhi, News, New Criminal Code Bills, President, Draupadi Murmu, Politics, Parliament, Amit Shah, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.