പുതിയ കറന്‍സി നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളിലെത്തും

 


ന്യൂഡല്‍ഹി: (www.kvartha.com 09.11.2016) പുതിയ കറന്‍സി നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളിലെത്തുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ.

ചില പ്രശ്‌നങ്ങളെല്ലാമുണ്ടാകുമെങ്കിലും ജനങ്ങളുടെ സൗകര്യാര്‍ത്ഥം സര്‍ക്കാര്‍ ചില നടപടികളെടുത്തിട്ടുണ്ട്. എടിഎമ്മുകളില്‍ നിന്നും പണം പിന്‍ വലിക്കുക, ബാങ്കില്‍ നോട്ടുകള്‍ മാറുക തുടങ്ങിയവ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കും. അശോക് ലവാസ പറഞ്ഞു.

ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും താമസിയാതെ എല്ലാം ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ചില സ്ഥലങ്ങളിലെ എടിഎമ്മുകളില്‍ പുതിയ കറന്‍സികള്‍ നാളെ (വ്യാഴാഴ്ച) തന്നെ എത്തും. ബാക്കിയുള്ളിടത്ത് മറ്റന്നാള്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ കറന്‍സി നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളിലെത്തും

SUMMARY: The new hard-to-fake Rs 500 and Rs 2,000 currency notes will be available at bank ATMs when they start operating again from Friday, Finance Secretary Ashok Lavasa said today.

Keywords: National, Narendra Modi, PM, 500, 1000, Arun Jaitely
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia