Firecracker Burst | പടക്കം പൊട്ടിത്തെറിച്ച് കാല്‍നട യാത്രക്കാരനായ 11 -കാരന്റെ കാഴ്ചപോയി; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
Oct 23, 2023, 09:10 IST
ന്യൂഡെല്‍ഹി: (KVARTHA) ഒരു ആഘോഷത്തിനിടെ തെരുവില്‍ കത്തിച്ച പടക്കം തെറിച്ച് ഒരു കൗമാരക്കാരന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ഡെല്‍ഹിയിലെ ശാസ്ത്രി പാര്‍ക് ഏരിയയിലാണ് സംഭവം. മാധ്യമ പ്രവര്‍ത്തകനെന്ന് ട്വിറ്ററില്‍ സ്വയം പരിചയപ്പെടുത്തിയ കുനാല്‍ കശ്യപ് എന്നയാള്‍ തന്റെ ട്വിറ്റര്‍ അകൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
നോര്‍ത് ഈസ്റ്റ് ഡെല്‍ഹിയില്‍, ആരോ പടക്കം പൊട്ടിച്ചു, അത് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11 വയസുള്ള നിരപരാധിയായ കുട്ടിയുടെ കണ്ണില്‍ പതിച്ചുവെന്നും എയിംസില്‍ ഓപറേഷന്‍ നടത്തിയെങ്കിലും കാഴ്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായും കുനാല്‍ കശ്യപ് പറഞ്ഞു. സംഭവം സിസിടിവി കാമറയിലും പതിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് കുനാല്‍ കുറിച്ചു.
ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 286, 337 വകുപ്പുകള്‍ പ്രകാരം ഡെല്‍ഹി പൊലീസ് ശാസ്ത്രി പാര്‍ക് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്‌തെന്ന് റിപോര്‍ടുകള്‍ പറയുന്നു. വീഡിയോയില്‍ റോഡിന്റെ നടുവില്‍ വച്ചാണ് പടക്കം പൊട്ടിച്ചതെന്ന് വ്യക്തമാവുന്നുണ്ട്.
അപ്രതീക്ഷിതമായ പടക്കം പൊട്ടുമ്പോള്‍ സ്‌കൂടര്‍ സ്റ്റാര്‍ടാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ പെട്ടെന്ന് മാറാന്‍ ശ്രമിക്കുന്നത് കാണാം. പിന്നാലെ ഒരു കുട്ടി കണ്ണ് പൊത്തിക്കൊണ്ട് തെരുവിലെ ഒരു വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്നു. അവന്റെ പിന്നാലെ മറ്റൊരു കുട്ടിയും നടക്കുന്നതും കാണാം.
ഡെല്‍ഹിയിലെ ഇടുങ്ങിയ തെരുവുകളില്‍ ഇത്തരം അപകടകരമായ ആഘോഷങ്ങള്‍ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പടക്കങ്ങള്‍ പൊട്ടിച്ചുള്ള ഇത്തരം ആഘോഷങ്ങള്‍ നിലവില്‍ തന്നെ അപകടരമായ രീതിയില്‍ മലിനമായ ഡെല്‍ഹിയിലെ വായുവിനെ വീണ്ടും മലിനമാക്കുകയും ചെയ്യുന്നു.
ഇന്‍ഡ്യയിലെ ഒട്ടുമിക്ക നഗരങ്ങളിലെയും തെരുവുകളില്‍ പടക്കം പൊട്ടിക്കുന്നത് ഒരു പതിവാണ്. തമിഴ്‌നാട്ടിലാണെങ്കിലും ഡെല്‍ഹിയിലാണെങ്കിലും ഇന്‍ഡ്യ, ക്രികറ്റ് മാച് ജയിച്ചാലും കുടുംബത്തില്‍ ഒരു പിറന്നാള്‍ വന്നാലും ഉടനെ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത് സന്തോഷം പ്രകടിപ്പിക്കാന്‍ ആര്‍ഭാടം വേണമെന്ന തോന്നലാണ് ആളുകള്‍ക്ക്. എന്നാല്‍, പടക്കങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ആളുകള്‍ ആലോചിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം.

Keywords: News, National, National-News, Social-Media-News, New Delhi News, Minor Boy, 11-Year-Old, Injured, Crackers, Video, Pedestrian, Street, CCTV Footage, New Delhi: 11-year-old injured after getting hit by crackers.#Delhi #BREAKING_NEWS
— Kunal Kashyap (@kunalkashyap_st) October 21, 2023
नॉर्थ ईस्ट दिल्ली में किसी ने पटाखा फोड़ा, जो नमाज पढ़कर घर लौट रहे 11 वर्षीय मासूम की आंख में जा लगा। एम्स में ऑपरेशन तो हुआ, मगर डॉक्टर ने कहा आंख की रोशनी नहीं आएगी। सीसीटीवी कैमरे में भी कैद हुई घटना। पुलिस केस दर्ज कर जांच में लगी।#CCTV#Delhipolice pic.twitter.com/Gx0RIol9vd
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.