ന്യൂഡല്‍ഹി: അഴിച്ചുപണികളോടെ പുതിയ ഹജ്ജ് നയം കേന്ദ്രസര്‍ക്കാര്‍ തയാറാക്കി. 70 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കു നറുക്കെടുപ്പില്ലാതെ തന്നെ പ്രവേശനം നല്‍കും. ഹജ്ജ് കമ്മിറ്റി വഴി ഇനി ഒരാള്‍ക്കു ഒരു തവണ മാത്രമേ തീര്‍ഥാടനം നടത്താന്‍ കഴിയുകയുള്ളൂ. നാലു തവണ നറുക്കെടുപ്പില്‍ പരാജയപ്പെട്ടവര്‍ക്കു അഞ്ചാം തവണ നറുക്കെടുപ്പില്ലാതെ അവസരം നല്‍കും. ഹജ്ജ് കമ്മിറ്റി വഴിയുള്ളവര്‍ക്കു സബ്‌സിഡി തുടരും. ഒരാള്‍ക്കു സബ്‌സിഡിയോട് കൂടി ഒറ്റത്തവണ മാത്രമേ ഇനി യാത്ര നടത്താന്‍ സാധിക്കുകയുള്ളൂ. നിലവില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സബ്‌സിഡി ലഭിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തിലുള്ള ആളുകളുടെ എണ്ണം 32ല്‍ നിന്നു പത്താക്കി കുറച്ചു. മുഖ്യമന്ത്രിയുടെ സംഘത്തില്‍ ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമേ യാത്ര അനുവദിക്കൂ. പുതിയ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെ ഉള്‍പ്പെടുത്തേണ്ടെന്നാണ് തീരുമാനം. പുതിയ ഹജ് നയം തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

Keywords: New Delhi, Makkah, Hajj, India, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.