നിരവധി സവിശേഷതകളും പ്രത്യേകതകളും ഉള്‍പ്പെടുത്തിയ ഒരു രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും
Feb 11, 2020, 12:33 IST
ന്യൂഡല്‍ഹി: (www.kvartha.com 11.02.2020) നിരവധി സവിശേഷതകളും പ്രത്യേകതകളും ഉള്‍പ്പെടുത്തിയ ഒരു രൂപയുടെ പുതിയ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. നോട്ടുകള്‍ അച്ചടിച്ച് പുറത്തിറക്കുന്നത് റിസര്‍വ്വ് ബാങ്കാണ്. എന്നാല്‍ പുതിയ ഒരു രൂപാ നാണയത്തിന്റെ മാതൃകയും രൂപയുടെ ചിഹ്നവും ഉള്‍പ്പെടുത്തിയുള്ള നോട്ടുകള്‍ കേന്ദ്ര ധനമന്ത്രാലയമാണ് പുറത്തിറക്കുന്നത്. ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും.
പിങ്ക്, പച്ച കളറുകള്‍ക്ക് മുന്‍തൂക്കമുള്ള നോട്ടിന് വലുപ്പം 9.7ഃ6.3 ആയിരിക്കും. പുതിയ നോട്ടില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നതിന് മുകളില്‍ ഭാരത് സര്‍ക്കാര്‍ എന്നുകൂടി ചേര്‍ത്തിട്ടുണ്ട്. വലതുവശത്ത് താഴെ ഇടതുനിന്ന് വലത്തേക്ക് വലുപ്പം കൂടിവരുന്ന രീതിയിലാണ് നമ്പര്‍ ചേര്‍ത്തിരിക്കുന്നത്. ആദ്യത്തെ മൂന്ന് അക്കങ്ങള്‍ ഒരേ വലുപ്പത്തിലായിരിക്കും. കാര്‍ഷികരംഗത്തെ മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി പിന്‍വശത്ത് രൂപയുടെ ചിഹ്നത്തിന് ധാന്യങ്ങള്‍ കൊണ്ടുള്ള രൂപഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 15 ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്.
Keywords: New Delhi, News, National, Central Government, One rupee, Nurrency, Note, Reserve bank of india, Features, New one rupee currency notes coming soon

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.