പുതിയ 500 രൂപ, 2000 രൂപ നോട്ടുകളെ കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 08.11.2016) അര്‍ദ്ധരാത്രിയോടെ 500 രൂപ, ആയിരം രൂപ നോട്ടുകള്‍ പിന്‍ വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഏവരേയും ആശങ്കയിലാഴ്ത്തി. അഴിമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി പ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് തടസം നില്‍ക്കുന്ന രണ്ട് കാര്യങ്ങളാണ് കള്ളപ്പണവും അഴിമതിയും. പഴയ നോട്ടുകള്‍ക്ക് പകരമായി പുതിയ നോട്ടുകള്‍ നല്‍കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായും മോഡി പറഞ്ഞു.

തദ്ദേശീയ നാനോ ടെക്‌നോളജി ഉപയോഗിച്ച് കള്ളപ്പണം തുടച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കുന്നത്. ഓരോ രണ്ടായിരം രൂപ നോട്ടിലും 500 രൂപ നോട്ടിലും നാനോ ജി പി എസ് ചിപ് ഉണ്ടെന്ന് സോഷ്യൽ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്.

എങ്ങനെയാണീ എന്‍ ജി സി ടെക്‌നോളജി പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം.

എന്‍ ജി സിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഇത് പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലും ഊര്‍ജ്ജം വേണ്ടെന്നതാണ്.

ഒരു സിഗ്‌നല്‍ റിഫ്‌ലക്ടറായാണിത് പ്രവര്‍ത്തിക്കുന്നത്.

നോട്ടിന്റെ ലൊക്കേഷന്‍ ആവശ്യപ്പെട്ട് സാറ്റലൈറ്റ് ഒരു സിഗ്‌നല്‍ അയച്ചാല്‍ എന്‍ ജി സി ലൊക്കേഷനില്‍ നിന്നും തിരിച്ച് സിഗ്‌നല്‍ അയക്കും. സീരിയല്‍ നമ്പറും കൃത്യമായ സ്ഥലവും ഈ സിഗ്‌നലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇങ്ങനെ കറന്‍സി വളരെ എളുപ്പം കണ്ടെത്താനാകും. ഭൂമിക്കടിയില്‍ 120 മീറ്റര്‍ അടിയിലാണെങ്കിലും നോട്ടിനെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് സൂചന.

എന്‍ ജി സി നോട്ടില്‍ നിന്ന് കീറിക്കളയാനോ എടുത്തു മാറ്റാനോ ആകില്ല. ഇങ്ങനെ ശ്രമിച്ചാല്‍ നോട്ടിന് കേടുപാടുകള്‍ സംഭവിക്കും.

പഴയ നോട്ടുകള്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാം. ഡിസംബര്‍ 30 നുള്ളില്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നല്‍കും. ഇത്തരക്കാര്‍ക്ക് പ്രാദേശിക ആര്‍ബിഐ ഓഫീസുകളില്‍ സഹായം ഒരുക്കും.

ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ മരുന്ന് വാങ്ങാന്‍ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. ബുധനാഴ്ച രാജ്യത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

പുതിയ 500 രൂപ, 2000 രൂപ നോട്ടുകളെ കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍

SUMMARY: Prime Minister Narendra Modi today announced that Rs 500 and Rs 1000 banknotes would be withdrawn from the financial system at midnight, saying it was part of a crackdown on rampant corruption.

Keywords: National, PM, Narendra Modi, 500, 2000 notes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia