വിവാഹ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധന തുക പുതിയ നോട്ടായി നല്‍കാനായില്ല; നവവധു ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍, കൊലയെന്ന് മാതാപിതാക്കള്‍
Nov 30, 2016, 07:08 IST
ഭുവനേശ്വര്‍: (www.kvartha.com 30.11.2016)) വിവാഹ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധന തുക പുതിയ നോട്ടായി നല്കാന് കഴിയാതെ വന്നതിനെ തുടർന്ന് നവവധുവിനെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ ഗംജം ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. റാണിപൂർ ഗ്രാമത്തിലെ പ്രഭതിയാണ് മരിച്ചത്. അതേസമയം ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
നവംബര്‍ ഒമ്പതിനാണ് ലക്ഷ്മി നാഹക് എന്നയാള്‍ പ്രഭതിയെ വിവാഹം ചെയ്തത്. തലേ ദിവസം രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ സ്ത്രീധന തുകയായ 1.70 ലക്ഷം രൂപയുടെ പുതിയ നോട്ട് വേണമെന്ന് വരന്റെ വീട്ടുകാര്‍ വാശി പിടിച്ചു. പഴയ നോട്ട് നല്‍കാമെന്നാണ് വധുവിന്റെ പിതാവ് പറഞ്ഞത്.
എന്നാല്‍ പുതിയ നോട്ട് നല്കാൻ സാധിക്കാതെ വന്നതോടെ തങ്ങളുടെ മകളെ ഭര്‍തൃ വീട്ടുകാര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകളെ കൊന്നവരെ ശിക്ഷിക്കണമെന്നും പ്രഭതിയുടെ മാതാപിതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു..
സംഭവത്തില്‍ പോലീസ് കേസെടുത്തതായി ഗോലന്തര പോലിസ് ഇൻസ്പെക്ടർ അലോക് ജിന പറഞ്ഞു.
Summary: A newly-married woman was killed by her in-laws in Odisha’s Ganjam district as her father failed to give dowry of Rs 1.70 lakh in new currency, the state police said on Monday.
Inspector Alok Jena, who heads the Golanthara police station, said a case of dowry death has been registered.
Keywords: : Newly-married Woman, dowry, new currency, Murder.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.