വിവാഹം കഴിഞ്ഞ് നാലാം നാള്‍ ആള്‍ദൈവം സാരഥി ബാബയുമായി സെക്‌സിലേര്‍പ്പെടാന്‍ നവവധുവിനെ പ്രേരിപ്പിച്ചു; വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു

 


കേന്ദ്രപറ(ഒഡീഷ): (www.kvartha.com 19.08.2015) ആള്‍ ദൈവം സാരഥി ബാബയുമായി സെക്‌സിലേര്‍പ്പെടാന്‍ വിസമ്മതിച്ച നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി. വിവാഹം കഴിഞ്ഞ് നാലാം നാളാണ് സംഭവമെന്നും യുവതി പരാതിയില്‍ പറഞ്ഞു. ലൈംഗീക പീഡനക്കേസില്‍ നിലവില്‍ ജയിലില്‍ കഴിയുന്ന സാരഥി ബാബയ്‌ക്കെതിരെയുള്ള ഒടുവില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയാണിത്.

ജനുവരിയിലായിരുന്നു യുവതിയുടെ വിവാഹം. സംഭവ ദിവസം ഭര്‍ത്താവ് ഭാര്യയുമായി ബരിമുള ആശ്രമത്തിലെത്തി. സാരഥി ബാബയുടെ അനുഗ്രഹം നേടാനായിരുന്നു സന്ദര്‍ശനം.


ബാബ എനിക്ക് ഒരു സാരിയും വളകളും തന്നു. ഈ സമയം ഭര്‍ത്താവ് എന്നെ ബാബയുടെ അടുത്ത് തനിച്ചാക്കി മുറി വിട്ട് പുറത്തിറങ്ങി. എന്നോട് കുറച്ചു സമയം അവിടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവ് പുറത്തേയ്ക്ക് പോയത്.

ഇതിനിടെ ബാബയുടെ ഒരു സഹായി എന്നെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനടുത്തേയ്ക്ക് പോകാന്‍ പ്രേരിപ്പിച്ചു.

എന്നാല്‍ ഞാന്‍ അകത്തേയ്ക്ക് പോകാന്‍ കൂട്ടാക്കിയില്ല. ഞാന്‍ ദേഷ്യപ്പെട്ട് വീട്ടിലേയ്ക്ക് മടങ്ങി. അന്നത്തെ സംഭവത്തിന് ശേഷം ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയാണെന്നും യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഭര്‍ത്താവിന്റെ പീഡനത്തിന് അയാളുടെ മാതാപിതാക്കളും കൂട്ടുനില്‍ക്കുകയാണെന്നും യുവതി പറഞ്ഞു.
വിവാഹം കഴിഞ്ഞ് നാലാം നാള്‍ ആള്‍ദൈവം സാരഥി ബാബയുമായി സെക്‌സിലേര്‍പ്പെടാന്‍ നവവധുവിനെ പ്രേരിപ്പിച്ചു; വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു

SUMMARY: Kendrapara (Odisha): A newly-married woman on Tuesday alleged that she was being tortured by her husband as she denied to get ‘close’ to self-styled godman Sarathi Baba alias Santosh Roul, who is currently in jail in connection with his alleged sexual escapades.

Keywords: Newly wed, Woman, Sexual Abuse, Godman, Sarathi Baba, Odisha,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia