ഹിസ്ബുള്‍ ബന്ധമുള്ള ബിജെപി നേതാവ് അറസ്റ്റില്‍; രണ്ടുവർഷം മുമ്പ് പുറത്താക്കിയ ആളെന്ന് പാര്‍ട്ടി
May 1, 2020, 17:16 IST
ശ്രീനഗര്‍: (www.kvartha.com 01.05.2020) ജമ്മു-കശ്മീരിൽ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനുമായി അടുത്ത ബന്ധമുള്ള ബിജെപി നേതാവിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. താരിഖ് അഹമ്മദ് മിര്‍ എന്നയാളാണ് പിടിയിലായത്. എന്നാല്‍ ഇയാളെ 2018ല്‍ പുറത്താക്കിയതായി പാര്‍ട്ടി പ്രാദേശിക നേതൃത്വം അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുള്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ദേവീന്ദര്‍ സിംഗുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ പിടികൂടിയത്. ജമ്മു-കാഷ്മീരിലെ ഷോപ്പിയന്‍ ജില്ലയിലെ വാചി ഗ്രാമമുഖ്യനാണ് താരിഖ്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇയാള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. അക്കൊല്ലത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ ശ്രീനഗറില്‍ വച്ച് ഇയാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സ്റ്റേജിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ജമ്മുവിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയ താരിഖിനെ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസുദ്യോഗസ്ഥനായിരുന്ന ദേവീന്ദര്‍ സിംഗിനൊപ്പം കാറില്‍ യാത്ര ചെയ്ത നവീദ് ബാബു എന്ന ഹിസ്ബുള്‍ ഭീകരനില്‍ നിന്നുമാണ് താരിഖിനെക്കുറിച്ച് വ്യക്തമാകുന്നത്. തങ്ങളുടെ സംഘടനയ്ക്ക് തോക്കും വെടിയുണ്ടകളും മറ്റും നല്‍കുന്നത് താരിഖ് ആണെന്ന് നവീദ് ബാബു പറഞ്ഞു.
Summary: NIA arrests BJP member for links with Hizbul Mujahideen

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.