NIA Raid | ബംഗ്ലാദേശില്‍ നിന്നുള്ള മനുഷ്യക്കടത്ത് കേസ്; രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്; 3 പേര്‍ പിടിയില്‍
Nov 8, 2023, 16:34 IST
ന്യൂഡെല്‍ഹി: (KVARTHA) രാജ്യവ്യാപകമായി എന്‍ഐഎ (National Investigation Agency-NIA) റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി പത്തിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം എന്നാണ് റിപോര്‍ട്. ബംഗ്ലാദേശി പൗരന്‍മാര്‍ക്ക് വേണ്ടിയാണ് പരിശോധന നടത്തിയതെന്നാണ് പ്രാഥമിക വിവരം.
ഉത്തരേന്‍ഡ്യക്കാര്‍ എന്ന വ്യാജേന ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി എത്തുന്ന പലരും ഇവിടെ താമസിച്ചുവരികയായിരുന്നുവെന്നും നിരോധിക്കപ്പെട്ട സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്നുമാണ് പരിശോധനയെന്നുമാണ് പുറത്തുവരുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ എന്‍ഐഎ തയാറായിട്ടില്ല.
ത്രിപുര, അസം, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന, പുതുച്ചേരി, രാജസ്താന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനകളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ശ്രീലങ്കന്‍ പൗരന്മാരെ ഇന്‍ഡ്യയില്‍ അനധികൃതമായി താമസിച്ചതുമായി ബന്ധപ്പെട്ട് ഫെഡറല്‍ ഏജന്‍സി കഴിഞ്ഞ മാസം തമിഴ്‌നാട്ടില്‍ നിന്നുള്ള മൊഹമ്മദ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ റെയ്ഡിന് ഈ കേസുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
പരിശോധനയെ തുടര്‍ന്ന് ചെന്നൈയില്‍ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു. ശബാബുദ്ദീന്‍, മുന്ന, മിയാന്‍ എന്നിവരാണ് പിടിയിലായത്. ത്രിപുരയിലെ മേല്‍വിലാസത്തിലുള്ള വ്യാജ ആധാര്‍ കാര്‍ഡുകളും കണ്ടെടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: News, National, National-News, Malayalam-News, NIA, Conduct, Tripura, Assam, West Bengal, Karnataka, Tamil Nadu, Telangana, Haryana, Puducherry, Rajasthan, Jammu and Kashmir, new Delhi News, national News, Raid, Ten States, Human Trafficking Case, NIA Conducts Raids Across Ten States in Human Trafficking Case.NIA conducts raids across ten states in human trafficking casehttps://t.co/TFCVt2g6Ja
— All India Radio News (@airnewsalerts) November 8, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.