ഹാഫിസ് സഈദ്, യാസീൻ മാലിക് അടക്കമുള്ളവർക്കുമെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്താൻ എൻഐഎ കോടതി ഉത്തരവ്
Mar 19, 2022, 16:32 IST
ന്യൂഡെൽഹി: (www.kvartha.com 19.03.2022) ഭീകര സംഘടനയായ ലഷ്കറെ ത്വയ്ബ നേതാവ് ഹാഫിസ് സഈദ്, ഹിസ്ബുൾ തലവൻ സയ്യിദ് സ്വലാഹുദ്ദീൻ, കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്, ശബീർ ശാ, മസ്രത് ആലം എന്നിവർക്കെതിരെ കുറ്റം ചുമത്താൻ എൻഐഎ കോടതി ഉത്തരവിട്ടു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്റെ (UAPA) വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരിൽ പലരും പാകിസ്താനിലും ചിലർ ഇൻഡ്യൻ ജയിലുകളിലുമാണ്. ജമ്മു കശ്മീരിൽ കലാപം വ്യാപിപ്പിക്കാൻ തീവ്രവാദികളെയും വിഘടനവാദികളെയും സഹായിച്ചെന്ന സംഭവുമായി ബന്ധപ്പെട്ടാണ് ഈ കേസ്.
ജമ്മു കശ്മീരിലെ ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പാകിസ്താനിൽ നിന്ന് പണം അയച്ചിട്ടുണ്ടെന്നും നയതന്ത്ര ദൗത്യങ്ങൾ പോലും ഹീന ഉദ്ദേശ്യങ്ങൾ നടപ്പിലാക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നും എൻഐഎ കോടതി പറഞ്ഞു. ഹാഫിസ് സഈദും ഭീകരർക്ക് സാമ്പത്തിക സഹായം നൽകാനായി പണം അയച്ചെന്ന് കോടതി വ്യക്തമാക്കി.
കശ്മീർ നേതാവും മുൻ എംഎൽഎയുമായ റാശിദ് എൻജിനീയർ, വ്യവസായി സഹൂർ അഹ്മദ് ശാ വതാലി, അഫ്ത്വാബ് അഹ്മദ് ശാ, നഈം ഖാൻ തുടങ്ങി നിരവധി പേർക്കെതിരെ കുറ്റം ചുമത്താനും എൻഐ കോടതി നിർദേശിച്ചിട്ടുണ്ട്. യുഎപിഎ നിയമത്തിനുപുറമെ, ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക തുടങ്ങിയ ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഇവർക്കെതിരെ ചുമത്തും.
സാക്ഷികളുടെ മൊഴികളുടെയും ഡോക്യുമെന്ററി തെളിവുകളുടെയും അടിസ്ഥാനത്തിൽ ഈ പ്രതികളെല്ലാം ഒത്താശയോടെയാണ് തീവ്രവാദികൾക്കും തീവ്രവാദ സംഘടനകൾക്കും സാമ്പത്തിക സഹായം നൽകിയതെന്ന് വ്യക്തമാണെന്ന് എൻഐഎ പ്രത്യേക ജഡ്ജി പ്രവീൺ സിംഗ് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. ഭീകരരുമായും പാക് സ്ഥാപനങ്ങളുമായും ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും ഉത്തരവിലുണ്ട്.
തങ്ങൾക്ക് വ്യക്തിപരമായി വിഘടനവാദ പ്രത്യയശാസ്ത്രമോ അജൻഡയോ ഇല്ലെന്നോ വിഘടനത്തിന് വേണ്ടി പ്രവർത്തിച്ചിട്ടില്ലെന്നോ മുൻ ജമ്മു കശ്മീരിനെ സർകാരിൽ നിന്ന് വേർപെടുത്താൻ വാദിച്ചിട്ടില്ലെന്നോ വാദത്തിനിടെ പ്രതികളാരും പറഞ്ഞില്ലെന്ന് കോടതി അറിയിച്ചു. അതേസമയം, ഭീകരർക്കും അവരുടെ സഹായികൾക്കും ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂവെന്നും ജമ്മു കശ്മീരിനെ ഇൻഡ്യയിൽ നിന്ന് വേർപെടുത്തുകയായിരുന്നുവെന്നും സാക്ഷികൾ മൊഴി നൽകിയിട്ടുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു.
ലഷ്കർ-ഇ-ത്വയ്ബ (എൽഇടി), ഹിസ്ബുൾ മുജാഹിദ്ദീൻ (എച് എം), ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്), ജെയ്ഷെ മുഹമ്മദ് (ജെഎം) തുടങ്ങിയ വിവിധ ഭീകര സംഘടനകൾ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയെ പിന്തുണച്ചതായി എൻഐഎ പറയുന്നു. ഹവാല ഉൾപെടെയുള്ള അനധികൃത മാർഗങ്ങളിലൂടെയാണ് വിദേശത്ത് നിന്ന് പണം സ്വരൂപിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Keywords: News, National, Top-Headlines, New Delhi, NIA, Court Order, Kashmir, Leader, Case, Jammu, Pakistan, MLA, NIA court orders to frame charges against Kashmiri separatists including Hafiz Saeed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.