ഹെഡ്‌ലിക്കും കൂട്ടാളികള്‍ക്കുമെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

 



ഹെഡ്‌ലിക്കും കൂട്ടാളികള്‍ക്കുമെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: മുംബൈ   ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഷ്‌കര്‍ ഭീകരന്‍
ഭീകരന്‍ ഡേവിഡ് ഹെഡ്‌ലി,  കൂട്ടാളികളായ തഹാവൂര്‍ ഹുസൈന്‍ റാണ, ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, സക്കീവുര്‍ റഹ്മാന്‍ ലഖ്‌വി, ഇല്യാസ് കാഷ്മീരി, സാജിദ് മാലിക്, അബ്ദുള്‍ റഹ്മാന്‍ ഹാഷ്മി, മുന്‍ പാക് സൈനിക ഉദ്യോഗസ്ഥരായ മേജര്‍ സമീര്‍ അലി, മേജര്‍ ഇഖ്ബാല്‍ എന്നിവര്‍ക്കെതിരെ  ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. പട്യാല ഹൗസിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആഭ്യന്തരമന്ത്രാലയം എന്‍ഐഎയ്ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന കുറ്റം. ഹെഡ്‌ലിയും റാണയും ഇപ്പോള്‍ അമേരിക്കന്‍ കസ്റ്റഡിയിലാണ്. മുംബൈ ആക്രമണത്തിനു മുമ്പ് പലതവണ ഹെഡ്‌ലി മുംബയില്‍ എത്തി ആക്രമണ കേന്ദ്രങ്ങള്‍ നിരീക്ഷിച്ചിരുന്നു.

Keywords: Mumbai, Blast, NIA,David Headley, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia