Nick Jonas | 'വിവാഹത്തിന് ചിലവായത് മൂന്നരക്കോടി; ബില്‍ കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി'; 5 വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍മകള്‍ അയവിറക്കി ചിരിയോടെ ഗായകന്‍ നിക് ജൊനാസ്

 


മുംബൈ: (KVARTHA) ബോളിവുഡ് താരവും മുന്‍ മിസ് വേള്‍ഡുമായിരുന്ന പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള വിവാഹം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. കാരണം ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം തന്നെയാണ്. പ്രിയങ്കയേക്കാള്‍ 10 വയസിന് ഇളയതാണ് ജൊനാസ്. മാത്രമല്ല അമേരികന്‍ പൗരനുമാണ്. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള ബന്ധത്തിന് ആയുസ് കുറവായിരിക്കും എന്നുവരെ വിധി എഴുതി ആരാധകര്‍. എന്നാല്‍ എല്ലാ പ്രവചനങ്ങളേയും മറികടന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു കോട്ടവുമില്ലാതെ മുന്നോട്ടുപോകുകയാണ് ഇരുവരുടേയും ദാമ്പത്യം.

2018 ഡിസംബറില്‍ ഏറെ ആഡംബരങ്ങളോടു കൂടിയായിരുന്നു രാജസ്താനില്‍ വച്ച് ഇവരുടെ വിവാഹം നടന്നത്. ജോധ്പുരിലെ കൊട്ടാരത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ മതാചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഏകദേശം മൂന്നരക്കോടി രൂപയാണ് ഇരുവരും വിവാഹത്തിനായി ചെലവഴിച്ചത്. ഹല്‍ദി, സംഗീത് മെഹന്ദി ചടങ്ങുകള്‍ക്ക് ശേഷം രണ്ട് ആചാരപ്രകാരം വിവാഹിതരായെന്ന് മാത്രമല്ല, അതിനുശേഷം മൂന്ന് റിസപ്ഷനുകളും സംഘടിപ്പിച്ചിരുന്നു.

Nick Jonas | 'വിവാഹത്തിന് ചിലവായത് മൂന്നരക്കോടി; ബില്‍ കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി'; 5 വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍മകള്‍ അയവിറക്കി ചിരിയോടെ ഗായകന്‍ നിക് ജൊനാസ്

അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ ആഡംബര വിവാഹത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് നിക് ജൊനാസ്. അന്ന് ബില്‍ കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയെന്നും അത്രയും പണം ചെലവാക്കിയതില്‍ ഖേദിക്കുന്നുവെന്നുമാണ് നിക് പറയുന്നത്. സഹോദരങ്ങളായ കെവിന്‍, ജോ എന്നിവര്‍ക്കൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംരാക്കുന്നതിനിടയിലായിരുന്നു തമാശരൂപത്തിലുള്ള നികിന്റെ ഈ പ്രതികരണം.

സാംസ്‌കാരികപരമായി ഇരുവരും തമ്മില്‍ ഏറെ വ്യത്യാസമുള്ളതിനാല്‍ വിവാഹസമയത്ത് ഒരുപാട് പ്രയാസങ്ങള്‍ നേരിട്ടിരുന്നതായും നിക് നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. 'ഇന്‍ഡ്യന്‍ വിവാഹസമയത്ത് വധൂവരന്‍മാരെ അവരുടെ കുടുംബാംഗങ്ങള്‍ തോളില്‍ കയറ്റിയിരുത്തി പരസ്പരം ഹാരം അണിയിക്കുന്ന ചടങ്ങുണ്ട്. ആരാണോ ആദ്യം ഹാരം അണിയിക്കുന്നത് ആ കുടുംബം വളരെ പ്രബലമാണെന്ന് മറ്റുള്ളവര്‍ വിലയിരുത്തും. ഇന്‍ഡ്യന്‍ വിവാഹത്തെ കുറിച്ച് അറിവില്ലാത്തതിനാല്‍ ആ ചടങ്ങിനെ കുറിച്ച് കേട്ടപ്പോള്‍ എനിക്ക് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി. എന്നാല്‍ അത് ഏറെ ആസ്വദിച്ചു ചെയ്യാന്‍ പറ്റി. എല്ലാ കുടുംബാംഗങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ആ ചടങ്ങ് മികച്ച മാര്‍ഗമാണെന്ന് മനസിലാക്കി'- എന്നും നിക് പറഞ്ഞിരുന്നു.

അമേരികന്‍ പൗരനായിരുന്നിട്ടുപോലും പ്രിയങ്കയുടെ മതത്തേയും വിശ്വാസത്തേയും താന്‍ ബഹുമാനിക്കുന്നുവെന്നും പ്രിയങ്കയെ വിവാഹം ചെയ്തതോടെ ഇന്‍ഡ്യന്‍ സംസ്‌കാരവും മതപരമായ അചാരങ്ങളും പഠിക്കാന്‍ സാധിച്ചുവെന്നും നിക് പറഞ്ഞിരുന്നു.

2017-ലെ മെറ്റ്ഗാല പുരസ്‌കാര വേദിയില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. പിന്നീട് ബന്ധം പ്രണയമാകുകയായിരുന്നു. 2022 ജനുവരി 15-ന് വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും ഒരു മകള്‍ പിറന്നു.


Keywords: Nick Jonas says he regrets having a lavish, big fat wedding with Priyanka Chopra: 'After looking at the bill' - WATCH video, Mumbai, News, Nick Jonas, Priyanka Chopra, Marriage, Lavish, Interview, Reception, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia