നിദോയുടെ മരണം: വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് കേജരിവാളും

 


ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നയിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പങ്കാളിയാകും. ഏറെ വിവാദമായ അരുണാചല്‍ പ്രദേശ് വിദ്യാര്‍ത്ഥി നിദോ തനിയമിന്റെ മരണത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി സംഘത്തിന്റെ പ്രതിനിധികള്‍ കേജരിവാളിനെ കണ്ട് നിവേദനം നല്‍കിയിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണറുമായി വിഷയം ചര്‍ച്ചചെയ്യാമെന്നും പോലീസ് നടപടി വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നും കേജരിവാള്‍ സംഘത്തിന് ഉറപ്പുനല്‍കി.
നിദോയുടെ മരണം: വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് കേജരിവാളും
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവര്‍ക്കു നേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ സംബന്ധിച്ച് നിരീക്ഷിക്കാന്‍ സമിതിയെ നിയമിക്കണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ മേഖലയുടെ ചരിത്രവും സംസ്‌കാരവും ഡല്‍ഹി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടു.

സംഭവം നടന്ന് മൂന്നു ദിവസത്തിന്‌ശേഷവും കുറ്റവാളികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് പ്രതിനിധിസംഘത്തോടൊപ്പമുണ്ടായിരുന്ന സാമൂഹ്യപ്രവര്‍ത്തക ബിനാലക്ഷി പ്രേം കുറ്റപ്പെടുത്തി. വംശീയ വിദ്വേഷത്തിതിനെതിരെ കേന്ദ്രം നിയമം പാസാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

SUMMARY: New Delhi: Delhi Chief Minister Arvind Kejriwal will on Tuesday join the protest being held here by students from the Northeast following the death of Nido Taniam.

Keywords: Arunachal Pradesh, Nido Taniam, Arvind Kejriwal, Northeast, Delhi Police, Lajpat Nagar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia