എം എല്‍ എയുടെ മുറിയില്‍ യുവതി മരിച്ചനിലയില്‍

 


 എം എല്‍ എയുടെ മുറിയില്‍ യുവതി മരിച്ചനിലയില്‍
മുംബൈ: മഹാരാഷ്ട്ര എം എല്‍ എ ഹോസ്റ്റലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍ സി പി എം എല്‍ എ ബബന്റാവു ഷിന്‍ഡെയുടെ മുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 27 കാരിയായ റുപാലി അന്ധാരയാണ് സീലിംങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.ശനിയാഴ്ച രാത്രി നടന്ന സംഭവം പൊലീസ് ഇന്നാണ് പുറത്തുവിടുന്നത്. ദക്ഷിണമുംബൈയിലെ ഫ്രീ പ്രസ് ജേര്‍ണല്‍ റോഡിലുള്ള മനോര എം എല്‍ എ ഹോസ്റ്റലിലാണ് സംഭവം.

ബബന്റാവു ഷിന്‍ഡെയുടെ പഴ്‌സണല്‍ അസിസ്റ്റന്റ് ദിലീപിന്റെ ബന്ധുവാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതയായ ഇവര്‍ ദിലീപിനൊപ്പം എം.എല്‍.എ ഹോസ്റ്റലിലായിരുന്നു താമസം. നല്‌ള വിദ്യാഭ്യാസമുള്ള യുവതിക്ക് ജോലിയൊന്നും ലഭിച്ചിരുന്നിലെ്‌ളന്നും ഇതിലുളള മനോവിഷമമാകും ജീവനൊടുക്കാന്‍ കാരണമെന്നുമാണ് പൊലീസിന്റെ വിശദീകരണം.

SUMMARY: Rupali Andhare (27), niece of NCP MLA Babanrao Shinde's personal assistant Dilip Laygunde, committed suicide at Shinde's Manora MLA Hostel room in Nariman Point on Sunday. She was found hanging from the ceiling fan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia