സ്ത്രീകള്‍ രാത്രി പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല: കേന്ദ്രമന്ത്രി

 


ന്യൂഡല്‍ഹി:(www.kvartha.com 19.09.2015) രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രിയും ബിജെപി നേതാവുമായ മഹേഷ് ശര്‍മ. ലോകത്ത് മറ്റെവിടെയും സ്ത്രീകള്‍ക്ക് ഇങ്ങനെയൊക്കെയാവാം.

പക്ഷേ അതൊരിക്കലും ഇന്ത്യയില്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

ജൈനമത ഉത്സവത്തോടനുബന്ധിച്ച്  കുറച്ചു ദിവസത്തേക്ക് മാംസനിരോധനം ഏര്‍പ്പെടുത്തിയതില്‍ എന്താണ് തെറ്റെന്നും ഇത് സംബന്ധിച്ച ചോദ്യത്തില്‍ അദ്ദേഹം പ്രതികരിച്ചു. ചില പ്രത്യക സമുദായങ്ങളോടുള്ള ആദരവിന്റെ സൂചകമായി കുറച്ചു ദിവസത്തേക്കുള്ള ചെറിയ തെന്നും
മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ രാത്രി പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല: കേന്ദ്രമന്ത്രി
SUMMARY:  Union culture minister Mahesh Sharma has stoked another controversy by saying that girls wanting a night out is not acceptable in India.

"Girls wanting a night out may be all right elsewhere but it is not part of Indian culture," Sharma told a private TV channel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia