Nikhil Kumaraswamy | മണ്ഡ്യയില്‍ സുമലതയെ തഴയുമോ? നിഖില്‍ കുമാരസ്വാമി സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന നല്‍കി എച് ഡി കുമാരസ്വാമി; പ്രഖ്യാപനം ഉടന്‍
Mar 16, 2024, 13:32 IST
ബംഗ്ലൂരു: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡ്യയില്‍ സുമലതയെ തഴഞ്ഞ് പകരം നിഖില്‍ കുമാരസ്വാമി സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തന്റെ മകന്‍ നിഖില്‍ കുമാരസ്വാമി വീണ്ടും ജനതാദള്‍ എസ് സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എച് ഡി കുമാരസ്വാമിയും സൂചന നല്‍കിയിട്ടുണ്ട്.
കുമാരസ്വാമി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നിഖിലിനെ മാണ്ഡ്യയില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ടി പ്രവര്‍ത്തകര്‍ ബഹളം വയ്ക്കുകയായിരുന്നു. എന്നാല്‍ അവരെ നിരാശപ്പെടുത്തില്ലെന്ന് മുന്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞു.
എല്ലാ പാര്‍ടി നേതാക്കളും ഒരുമിച്ചിരുന്ന് സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. നേരത്തെ മൂന്ന് വലിയ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വിധേയനായ താന്‍ മാര്‍ച് 21 ന് വീണ്ടും മറ്റൊരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് അദ്ദേഹം പ്രവര്‍ത്തകരെ അറിയിച്ചു. ഇതിനായി മാര്‍ച് 19 ന് ആശുപത്രിയില്‍ പ്രവേശിക്കുന്ന താന്‍ മാര്‍ച് 23 ന് ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങും. മാര്‍ച് 25 ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും, നിങ്ങളുടെ ആഗ്രഹപ്രകാരം തന്നെ നടക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
സുമലത തനിക്ക് മൂത്ത സഹോദരിയെപ്പോലെയാണെന്ന് പറഞ്ഞ അദ്ദേഹം മുന്‍കാലങ്ങളില്‍ രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ ഭാവിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകില്ലെന്നും വ്യക്തമാക്കി. സുമലതയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ എം എച് അംബരീഷും താനും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.
2019ലെ തിരഞ്ഞെടുപ്പില്‍, മണ്ഡ്യയില്‍ ദള്‍ കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ഥിയായിരുന്ന നിഖിലിനെ പരാജയപ്പെടുത്തിയാണു ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സുമലത വിജയിച്ചത്.
ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സുമലത താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍, സുമലതയെ തള്ളി നിഖിലിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയാല്‍ മണ്ഡ്യ സാക്ഷ്യം വഹിക്കുക രാഷ്ട്രീയ നാടകങ്ങള്‍ക്കാകും. വെങ്കട്ടരമണെ ഗൗഡയാണ് മണ്ഡ്യയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സുമലത താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍, സുമലതയെ തള്ളി നിഖിലിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയാല്‍ മണ്ഡ്യ സാക്ഷ്യം വഹിക്കുക രാഷ്ട്രീയ നാടകങ്ങള്‍ക്കാകും. വെങ്കട്ടരമണെ ഗൗഡയാണ് മണ്ഡ്യയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
Keywords: Nikhil may fight from Mandya as JDS-BJP alliance candidate: HD Kumaraswamy, Bengaluru, News, Nikhil Kumaraswamy, Mandya, Politics, Congress, JDS, BJP, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.