നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന 4 പ്രതികള്‍ക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് നോട്ടീസ് നല്‍കി, മറുപടി നല്‍കാതെ പ്രതികള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 23.01.2020) നാല് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച നിര്‍ഭയ കേസില്‍ നാലു പ്രതികള്‍ക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുന്ന മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍, പവന്‍ കുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് പ്രതികള്‍.

കുടുംബാംഗങ്ങളെ കാണേണ്ടതുണ്ടോ, സ്വത്ത് കൈമാറ്റം ആഗ്രഹിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജയില്‍ അധികൃതര്‍ ആരാഞ്ഞത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് നാലുപേരും മറുപടി നല്‍കിയിട്ടില്ല. ജയില്‍ചട്ട പ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് തിഹാര്‍ ജയില്‍ അധികൃതര്‍ തുടക്കം കുറിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് പ്രാര്‍ഥന നടത്താന്‍ പുരോഹിതനെ ആവശ്യമുണ്ടോയെന്നും ആരായും.

നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന 4 പ്രതികള്‍ക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് നോട്ടീസ് നല്‍കി, മറുപടി നല്‍കാതെ പ്രതികള്‍

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുറ്റവാളി ആവശ്യപ്പെട്ടാല്‍ കുടുംബാംഗങ്ങളെ കാണാന്‍ അനുമതി നല്‍കണമെന്നതാണ് നിയമം. അവരുടെ സ്വത്തുവകകള്‍ ആര്‍ക്ക് കൈമാറണമെന്ന് അറിയിക്കാനുള്ള അവകാശവുമുണ്ട്.

എന്നാല്‍ വധശിക്ഷ നീട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികള്‍. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ 22ന് നടപ്പാക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, മുകേഷ് സിങ് ദയാഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഇത് നീട്ടിവെച്ചു. ഇയാളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാന്‍ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.

2012 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. തെക്കന്‍ ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ആറംഗ സംഘം ക്രൂരമായി ആക്രമിച്ച് പീഡിപ്പിക്കുകയും ശേഷം ബസില്‍ നിന്ന് പുറത്തേക്കെറിയുകയുമായിരുന്നു.

അതിഗുരുതര പരിക്കുകളേറ്റ യുവതി 12 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പ്രതികളിലൊരാളായ രാം സിങ് വിചാരണക്കിടെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, News, National, Notice, Jail, Accused, Case, Injured, Woman, Nirbhaya case, Prison, Nirbhaya case convicts tight-lipped on last wishes ahead of hanging on February 1 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia