കേന്ദ്ര ബജറ്റുമായി നിര്‍മലാ സീതാരാമന്‍; ചുവന്ന തുണിയില്‍ പൊതിഞ്ഞ ആ കണക്കു പുസ്തകത്തില്‍ എന്തായിരിക്കാം?

 



ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്ച്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യം മറിടക്കുക എന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. ആദായനികുതിയിലെ ഇളവ് ഉള്‍പ്പടെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പൊതുബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന.

രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. സാധാരണയായി പാര്‍ലമെന്റിലാണ് ബജറ്റ് അവതരണം നടക്കുക. നിര്‍മല സീതാരാമന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണിത്.

കേന്ദ്ര ബജറ്റുമായി നിര്‍മലാ സീതാരാമന്‍; ചുവന്ന തുണിയില്‍ പൊതിഞ്ഞ ആ കണക്കു പുസ്തകത്തില്‍ എന്തായിരിക്കാം?

കഴിഞ്ഞ ജൂലൈ അഞ്ചിനാണ് സൂട്‌കെയ്‌സ് ഒഴിവാക്കി ചുവന്ന തുണിയില്‍ പൊതിഞ്ഞായിരുന്നു ആദ്യ ബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. എട്ട് മാസങ്ങള്‍ക്കിപ്പുറം ബജറ്റ് അവതരിപ്പിക്കാന്‍ എത്തുമ്പോള്‍ ധനമന്ത്രിക്ക് മുമ്പില്‍ രാജ്യം തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗമാണ്. അതിനാല്‍ തന്നെ നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിന് ഏറെ പ്രത്യേകതകളുണ്ട്. രാജ്യത്തെ എല്ലാ മാധ്യമങ്ങളിലും ബജറ്റ് അവതരണം തല്‍സമയം സംപ്രേഷണം ചെയ്യും. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 102 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രം കഴിഞ്ഞ ബജറ്റിന് ശേഷം പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ പദ്ധതികള്‍ ഇത്തവണ പ്രതീക്ഷിക്കാം.

അടുത്ത സാമ്പത്തിക വര്‍ഷം 6 ശതമാനത്തിന് മുകളില്‍ മാത്രം വളര്‍ച്ച എന്നാണ് സാമ്പത്തിക സര്‍വ്വെ പ്രവചിച്ചത്. സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനുള്ള ഊന്നല്‍ ധനമന്ത്രി നടത്തും. തൊഴിലില്ലായ്മ പരിഹരിക്കാനും, കാര്‍ഷിക, വ്യവസായിക, ബാങ്കിംഗ് മേഖലകളെ ശക്തിപ്പെടുത്താനും ശ്രമിച്ചേക്കും. മധ്യവര്‍ഗത്തെ ആകര്‍ഷിക്കാന്‍ ആദായനികുതി ഇളവുകളും പ്രതീക്ഷിക്കാം. എയിംസ് ഉള്‍പ്പടെയുള്ള പ്രതീക്ഷകളാണ് ബജറ്റില്‍ കേരളത്തിനുള്ളത്. ശബരിമല-അങ്കമാലി പാത ഉള്‍പ്പടെ റെയില്‍വെ മേഖലയില്‍ നിരവധി പ്രതീക്ഷകളും കേരളത്തിനുണ്ട്.

അതേസമയം, രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (knCF) തയാറാക്കിയ 2019-2020 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഓരോ വര്‍ഷവും പൊതുബജറ്റ് അവതരണത്തിനു ഒരു ദിവസം മുന്‍പാണ് രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (CEA) സാമ്പത്തിക സര്‍വേ അവതരിപ്പിക്കുക. ഈ വര്‍ഷം ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിനായതിനാല്‍ അതിനാല്‍ തന്നെ ജനുവരി 31ന് സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്റെ രണ്ടാമത്തെ സാമ്പത്തിക അവതരണം കൂടിയാണിത്. കേന്ദ്ര ബജറ്റ് അവതരണത്തിന്റെ സാമ്യമുണ്ടെങ്കിലും സാമ്പത്തിക സര്‍വേ കൃത്യമായി ബജറ്റ് നിര്‍ദേശങ്ങളുടെ പ്രവചനമല്ല. എന്നിട്ടും, ഇത് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്, കാരണം ഇത് ആധികാരികവും സമഗ്രവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ നിലവിലെ അവസ്ഥയുടെ ഔദ്യോഗികവുമായ സംഗ്രഹം നല്‍കുന്നു.

Keywords:  Finance, India, Minister, Narendra Modi, National, New Delhi, News, Union- Budget-2020, Nirmala Sitharaman with Union Budget
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia