സെക്‌സ് വിവാദം: സ്വാമി നിത്യാനന്ദയുടെ രക്തവും ശബ്ദവും പരിശോധിക്കും

 


സെക്‌സ് വിവാദം: സ്വാമി നിത്യാനന്ദയുടെ രക്തവും ശബ്ദവും പരിശോധിക്കും
ബാംഗ്ലൂര്‍ : സിനിമാനടികളുടെ ആരാധ്യനായ സ്വാമി നിത്യാനന്ദയുടെ രക്തവും ശബ്ദവും പരിശോധിക്കാന്‍ കോടതി പോലീസിന് അനുമതി നല്‍കി.

2010ല്‍ പുറത്തുവന്ന ലൈംഗിക അപവാദക്കേസിലാണ് രാമനഗര്‍ ജില്ലാകോടതി ആള്‍ദൈവത്തിന്റെ ശബ്വും രക്തവും പരിശോധിക്കാന്‍ അനുമതി നല്‍കിയത്. സിനിമാനടിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് കോടതിയെ സമീപിച്ചത്.

2010ലെ പ്രമാദമായ കേസിന് ശേഷം ഇക്കഴിഞ്ഞ എട്ടാം തിയ്യതി സ്വാമിയെയും അനുയായികളെയും മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബിദദി ആശ്രമത്തില്‍ വെച്ചാണ് മാധ്യമ പ്രവര്‍ത്തകനെ സ്വാമിയുടെ അനുയായികള്‍ കയ്യേറ്റം ചെയ്തത്. അമേരിക്കന്‍ വനിതയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ഇതിന്‍മേലുള്ള വിശദാംശങ്ങള്‍ വിശദീകരിക്കാനായിരുന്നു ആശ്രമത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.

വിവാദ സ്വാമിയുടെ ആശ്രമം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ അന്തിമ തീരുമാനംഉടന്‍ എടുത്തേക്കും. ആള്‍ദൈവത്തിന്റെ ആശ്രമം കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ ഉയര്‍ന്ന പ്രതിഷേധം ഇന്നും നിലച്ചിട്ടില്ല.

Keywords:  Bangalore, National, Nithyananda, Sex scandal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia