മോഡി ബീഹാറില്‍ പ്രവേശിക്കുന്നത് തടയാന്‍ നിതീഷിന് കഴിയില്ല: റബ്രി ദേവി

 


പാറ്റ്‌ന: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബീഹാറില്‍ പ്രവേശിക്കുന്നത് തടയാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കഴിയില്ലെന്ന് ആര്‍.ജെ.ഡി നേതാവ് റബ്രി ദേവി. മോഡിയെ തടയാനുള്ള ശക്തി നിതീഷ് കുമാറിനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1990ല്‍ എല്‍.കെ അദ്വാനി നയിച്ച രഥയാത്ര ബീഹാറില്‍ പ്രവേശിക്കുന്നത് തടയാന്‍ തന്റെ ഭര്‍ത്താവായ ലാലുപ്രസാദിന് കഴിഞ്ഞിരുന്നുവെന്നും റബ്രിദേവി പറഞ്ഞു. ഒക്ടോബര്‍ 23നായിരുന്നു സമസ്തിപൂരില്‍ വച്ച് അദ്വാനിയെ പോലീസ് അറസ്റ്റ് ചെയ്തത്.

മോഡി ബീഹാറില്‍ പ്രവേശിക്കുന്നത് തടയാന്‍ നിതീഷിന് കഴിയില്ല: റബ്രി ദേവിബിജെപിക്കോ നരേന്ദ്ര മോഡിക്കോ ബീഹാറില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്നും റബ്രി ദേവി പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ഭര്‍ത്താവ് ലാലു പ്രസാദ് യാദവ് അറസ്റ്റിലായതോടെ പാര്‍ട്ടിയെ നയിക്കുന്നത് റബ്രി ദേവിയാണ്.

SUMMARY: Patna: RJD leader Rabri Devi on Monday said Chief Minister Nitish Kumar does not have the strength to stop Narendra Modi from coming to Bihar, the way her husband Lalu Prasad had stopped LK Advani during his rath yatra in 1990.

Keywords: National, Narendra Modi, Bharatiya Janata Party, Nitish Kumar, Bihar, Rabri Devi, Lalu Prasad Yadav, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia