നിതീഷ് കഠാര വധക്കേസ്: പ്രതികള്‍ക്ക് 25 വര്‍ഷം കഠിന തടവ്, 50 ലക്ഷം പിഴ
Feb 6, 2015, 16:31 IST
ഡെല്‍ഹി: (www.kvartha.com 06/02/2015) കുപ്രസിദ്ധമായ നിതീഷ് കഠാര വധക്കേസില്‍ പ്രമുഖ രാഷ്ട്രീയ നേതാവ് ഡി.പി. യാദവിന്റെ മകന് വികാസ് യാദവിനും അനന്തരവന് വിശാല്‍ യാദവിനും 25 വര്‍ഷം വീതം കഠിനതടവ്. ഡെല്‍ഹി ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും 50 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. കേസിലെ മറ്റൊരു പ്രതി സുഖ്ദേവ് പെഹല്വാന് കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
2008 മേയില്‍ പ്രതികള്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇത് ഹൈക്കോടതി ശരിവച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നിതീഷിന്റെ അമ്മ നീലം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇവര്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
വികാസിന്റെ സഹോദരി ഭാരതി യാദവുമായി നിതീഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2002 ഫിബ്രവരി 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാത്രി ഗാസിയാബാദില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കടാരയെ വികാസും വിശാലും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയും ഡീസലൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയെന്നുമാണ് കേസ്.
മൂന്നു ദിവസങ്ങള്‍ക്കു ശേഷം ദേശീയപാതയ്ക്ക് സമീപം തിരിച്ചറിയാനാകാത്ത വിധം മുഖം
വികൃതമായ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞതിനാല്‍ ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഓട്ടത്തിനിടെ ബസിനു തീപിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടുKeywords: Nitish Katara murder case: Delhi HC turns down plea for death sentence, New Delhi, Politics, Kidnap, Dead Body, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.