ബി ജെ പിക്ക് തലവേദനയായി പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജെ ഡി യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍

 


പട്ന: (www.kvartha.com 02.08.2021) ബി ജെ പിക്ക് തലവേദനയായി പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജെ ഡി യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. പ്രതിപക്ഷം ആവശ്യപ്പെടുന്നത് അനുസരിച്ച് വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. പെഗാസസ് വിഷയത്തില്‍ എന്‍ഡിഎ സഖ്യകക്ഷികളില്‍ നിന്ന് അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ നേതാവാണ് നിതീഷ് കുമാര്‍.

ബി ജെ പിക്ക് തലവേദനയായി പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജെ ഡി യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍

'പെഗാസസ് പോലുള്ള കാര്യങ്ങള്‍ ജനങ്ങളെ ശല്യപ്പെടുത്താനും പീഡിപ്പിക്കാനും ഉപയോഗിക്കരുത്. പെഗാസസില്‍ അന്വേഷണം ആവശ്യമാണ്. എല്ലാ കാര്യങ്ങളും പൊതുമധ്യത്തില്‍ പരസ്യമാക്കണം. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ദിവസങ്ങളായി കേള്‍ക്കുകയാണ്. മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നു. പാര്‍ലമെന്റിലും വിഷയം ചര്‍ച്ച ചെയ്യണം. പ്രതിപക്ഷം ദിവസങ്ങളായി ഇക്കാര്യം അവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗാസസ് വിഷയത്തില്‍ ചര്‍ച്ചയും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്. എന്നാല്‍ പ്രതിപക്ഷ നിരയിലെ ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഇതിനിടെയാണ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്.

പെഗാസസ് വിഷയം ചര്‍ച്ചയ്‌ക്കെടുക്കും വരെ പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരുന്നു. ഇതോടെ വര്‍ഷകാല സമ്മേളനം മുഴുവന്‍ തടസപ്പെടാന്‍ സാധ്യതയേറി. ചര്‍ച്ചകള്‍ക്കു തയാറാണെന്നു കേന്ദ്രസര്‍കാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും പെഗാസസ് ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. പെഗാസസ് രാജ്യത്തെ ബാധിക്കുന്ന വിഷയമേ അല്ലെന്നാണു സര്‍കാരിന്റെ നിലപാട്.

പെഗാസസ് വിഷയം ബിജെപിയെയും വെട്ടിലാക്കിയിരിക്കുകയാണ്. ചര്‍ച്ചയ്ക്കു തയാറായാല്‍ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുവെന്ന് സമ്മതിക്കുന്ന സ്ഥിതിയാകും. ഫ്രാന്‍സ്, ഇസ്രാഈല്‍, ഹംഗറി, മൊറോകോ തുടങ്ങി ഫോണ്‍ ചോര്‍ത്തല്‍ നടന്നുവെന്ന് ആരോപണമുയര്‍ന്ന രാജ്യങ്ങളൊക്കെ അന്വേഷണത്തിനു തയാറായിട്ടുണ്ട്. ഇന്‍ഡ്യ ഇത്തരമൊരു കാര്യമേയില്ലെന്ന നിലപാടാണെടുത്തിരിക്കുന്നത്.

ഇസ്രാഈല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസിലൂടെ പ്രതിപക്ഷ നേതാക്കളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പെടെയുള്ള പ്രമുഖരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നത്.

Keywords:  Nitish Kumar, BJP Ally, Joins Opposition Clamour For Probe Into Pegasus, Patna, Bihar, Chief Minister, Probe, Phone call, National, News, Politics, BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia