ബീഹാറിന്റെ തലപ്പത്തേക്ക് നിതീഷ് കുമാര്‍. സത്യപ്രതിജ്ഞ ഞായറാഴ്ച

 


പാറ്റ്‌ന: (www.kvartha.com 22/02/2015) ബീഹാര്‍ മുഖ്യമന്ത്രിയായി നീതിഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ജീതന്‍ റാം മഞ്ചി രാജിവെച്ച സ്ഥാനത്തേക്കാണ് നിതീഷ്‌കുമാര്‍ അധികാരമേല്‍ക്കുന്നത്. നിരവധി നാളത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കുശേഷമാണ് അധികാരകൈമാറ്റം. അതേസമയം ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ എന്നിവര്‍ നിതീഷ് സര്‍ക്കാരില്‍ ചേരണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ബീഹാറില്‍ ആര്‍ജെഡിയ്ക്ക് 25 ഉം കോണ്‍ഗ്രസിന് അഞ്ചും സിപിഐയ്ക്ക് ഒന്നും സീറ്റുകളാണുള്ളത്. പാറ്റ്‌നയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുക്കും. നിതീഷ് പിന്നീട് വിശ്വാസവോട്ടെടുപ്പ് തേടും.

ബീഹാറിന്റെ തലപ്പത്തേക്ക് നിതീഷ് കുമാര്‍. സത്യപ്രതിജ്ഞ ഞായറാഴ്ച
മാഞ്ചി രാജിവെച്ചതിന് തൊട്ടു പിന്നാലെ വെളളിയാഴ്ച തന്നെ മന്ത്രിസഭ രൂപീകരണത്തിനുള്ള സാധ്യത നിതീഷ് ഗവര്‍ണറെ അറിയിച്ചിരുന്നു. വൈകാരിക തീരുമാനമായിരുന്നെന്ന് പറഞ്ഞു കൊണ്ട് ജനങ്ങളോട് ക്ഷമാപണം നടത്തിയാണ് നിതീഷ്‌കുമാര്‍ വീണ്ടും അധികാരത്തിലെത്തിയത്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ ആയിരുന്നു നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും ജീതന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയതും. എന്നാല്‍ പിന്നീട് ആവശ്യപ്പെട്ടിട്ടും മാഞ്ചി ഇറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെയാണ് രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായത്. വെള്ളിയാഴ്ച മുഖ്യമന്ത്രിസ്ഥാനം മാഞ്ചി രാജിവെച്ചിരുന്നു. നാലാം തവണയാണ് നിതീഷ് ബീഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia