വിഎസിനെതിരെ അച്ചടക്ക നടപടിയില്ല

 


വിഎസിനെതിരെ അച്ചടക്ക നടപടിയില്ല
ന്യൂഡല്‍ഹി: സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയ വിഎസിനെതിരെ ഉടന്‍ അച്ചടക്ക നടപടിയില്ല. ഇക്കാര്യം പിബി ചര്‍ച്ച ചെയ്തിട്ടില്ല.

എന്നാല്‍ വിവാദ പ്രസംഗം നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ മണിക്കെതിരെ സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കാതിരുന്നതിനെ പിബി വിമര്‍ശിച്ചു. തെറ്റുപറ്റിയത് തനിക്കല്ല സംസ്ഥാന നേതൃത്വത്തിനെന്നായിരുന്നു വി എസിന്റെ ആരോപണം. 

ടിപി ചന്ദ്രശേഖരന്‍ വധത്തിന് ശേഷമുള്ള പിണറായിയുടെ കുലംകുത്തി പ്രയോഗം അന്വേഷണ സംഘത്തിനെതിരായ ഭീഷണി എംഎം മണിയുടെ വിവാദ പ്രസംഗം തുടങ്ങിയ വിഷയങ്ങളില്‍ കൈക്കൊണ്ട നിലപാടുകളില്‍ വി എസ് ഉറച്ചുനിന്നു. തന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരെ കൈക്കൊള്ളുന്ന നടപടിക്കെതിരേയും വിഎസ് തന്റെ വിയോജിപ്പ് അറിയിച്ചു. ഇത്തരം നടപടികള്‍ തടയണമെന്ന്‌ കേന്ദ്രനേതൃത്വത്തോട് വിഎസ് ആവശ്യപ്പെട്ടു. 

അതേസമയം വിഎസ് കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും.

English Summery
No action against VS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia