കൃത്യസമയത്ത് ആംബുലന്‍സ് കിട്ടിയില്ല; പ്രസവ ചികിത്സ വൈകിയതിനെ തുടര്‍ന്ന് നടിക്കും നവജാതശിശുവിനും ദാരുണാന്ത്യം

 


മുംബൈ: (www.kvartha.com 22.10.2019) കൃത്യസമയത്ത് ആംബുലന്‍സ് കിട്ടിയില്ല. പ്രസവ ചികിത്സ വൈകിയതിനെ തുടര്‍ന്ന് നടിക്കും നവജാതശിശുവിനും ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഹിങ്കോളി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. മറാത്തി നടി പൂജ സുഞ്ചാര്‍(25) ആണ് മരിച്ചത്.

നടിയെ പ്രസവ വേദനയെ തുടര്‍ന്ന് ഗുരുഗ്രാമിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അവിടെവച്ചായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവിച്ച് നിമിഷങ്ങള്‍ക്കകം കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി പൂജയെ ഗുരുഗ്രാമില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഹിങ്കോളിയിലെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

കൃത്യസമയത്ത് ആംബുലന്‍സ് കിട്ടിയില്ല; പ്രസവ ചികിത്സ വൈകിയതിനെ തുടര്‍ന്ന് നടിക്കും നവജാതശിശുവിനും ദാരുണാന്ത്യം

എന്നാല്‍ കൃത്യസമയത്ത് ആംബുലന്‍സ് ലഭിച്ചില്ല. തുടര്‍ന്ന് ഒരു സ്വകാര്യ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു പൂജ. സംഭവത്തില്‍ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mumbai, National, News, hospital, Treatment, Actress, Baby, Doctor, Police, Case, No ambulance, Marathi actress Pooja Zunjar and newborn baby die after delivery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia