തെലുങ്കാനയില്‍ ടിഡിപി സഖ്യമില്ല; ബിജെപി ഒറ്റയ്ക്ക് മല്‍സരിക്കും
Mar 30, 2014, 15:10 IST
ഹൈദരാബാദ്: (www.kvartha.com 30.03.2014) തെലുങ്കാനയില്‍ ആരുമായും സഖ്യമില്ലെന്നും വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് പാര്‍ട്ടി ഒറ്റയ്ക്ക് നേരിടുമെന്നും ബിജെപി വ്യക്തമാക്കി. സീറ്റു വിഭജനം സംബന്ധിച്ച് തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് തെലുങ്കാന യൂണിറ്റ് ബിജെപി പ്രസിഡന്റ് ജി കിഷന്‍ റെഢി അറിയിച്ചു.
തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് സംസ്ഥാന ഘടകം ആഗ്രഹിക്കുന്നത്. എന്നാല്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കാന്‍ കേന്ദ്ര നേതൃത്വം ശ്രമിക്കുന്നുണ്ട് റെഢി പറഞ്ഞു. തെലുങ്കാനയിലെ 17 ലോക്‌സഭ മണ്ഡലത്തിലേയ്ക്കും 119 നിയമസഭ മണ്ഡലങ്ങളിലേയ്ക്കും ബിജെപി മല്‍സരിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായതായും റെഢി കൂട്ടിച്ചേര്‍ത്തു.
SUMMARY: Hyderabad: Telangana unit of BJP last night said the party would fight April 30 Lok Sabha and assembly elections in the region alone, indicating that talks with Chandrababu Naidu-led Telugu Desam Party over sharing of seats have failed.
Keywords: TDP, BJP, Chandra Babu Naidu, Telungana, Lok Sabha Poll,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.