Viral Video | ആകാശച്ചാട്ടം നടത്തി 70 വയസുള്ള ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി; വീഡിയോ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ആഗ്രഹമുണ്ടെങ്കില്‍, പ്രായം മനസിനെയും ആരോഗ്യത്തെയും തളര്‍ത്തില്ലെന്ന് തെളിയിക്കുകയാണ് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി എസ് സിങ് ഡിയോ. 70 വയസുള്ള ഡിയോ ഓസ്‌ട്രേലിയയില്‍ വച്ച് ആകാശച്ചാട്ടം നടത്തുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

ഓസ്ട്രേലിയയിലെ പ്രശസ്തമായ സ്‌കൈ ഡൈവിങ് സെന്ററില്‍ നിന്നുള്ള പരിചയസമ്പന്നനായ ഇന്‍സ്ട്രക്ടര്‍ക്ക് ഒപ്പമായിരുന്നു മന്ത്രിയുടെ ആകാശച്ചാട്ടം. ആകാശത്തിന് അതിരുകളില്ലെന്നും അത്യാഹ്ലാദമുള്ള നിമിഷങ്ങളായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അസാധാരണമായ സാഹസിക അനുഭവമായിരുന്നുവെന്ന് ആകാശച്ചാട്ടത്തിന് ശേഷം മന്ത്രി ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. 

പിന്നാലെ സിങ് ഡിയോയ്ക്ക് അഭിനന്ദനം അറിയിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും രംഗത്തെത്തി. 'നിങ്ങള്‍ അദ്ഭുതപ്പെടുത്തി'യെന്ന് സിങ് ഡിയോയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് പോസ്റ്റിട്ടു. 

Viral Video | ആകാശച്ചാട്ടം നടത്തി 70 വയസുള്ള ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി; വീഡിയോ വൈറല്‍


Keywords:  News, National-News, National, Chhattisgarh-Mminister, Health-Minister, TS-Singh-Deo, Skydiving-in-Australia, Video, 'No bounds to sky's reach': Chhattisgarh minister TS Singh Deo, 70, goes skydiving in Australia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia