വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; കെ.ജി.ബാലകൃഷ്ണനെതിരെ തെളിവില്ലെന്ന് കേന്ദ്രം

 


ഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസും ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ.ജി ബാലകൃഷ്ണനും ബന്ധുക്കള്‍ക്കുമെതിരെയുള്ള അവിഹിത സ്വത്ത് സമ്പാദനത്തിന് തെളിവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പിനെ തുടര്‍ന്ന്   ബാലകൃഷ്ണനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍തിരിയണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സത്യവാങ്മൂലം ഈ മാസം 17ന് കോടതി പരിഗണിക്കും.

കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ അനുകൂല തീരുമാനം എടുക്കുന്നതിനായി ജസ്റ്റിസ് ബാലകൃഷ്ണനോ കുടുംബാംഗങ്ങളോ പണം കൈപ്പറ്റിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.  സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയാണ് ബാലകൃഷ്ണനെതിരെ അവിഹിത സ്വത്ത് സമ്പാദനത്തിന് പരാതി നല്‍കിയത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; കെ.ജി.ബാലകൃഷ്ണനെതിരെ തെളിവില്ലെന്ന് കേന്ദ്രംസുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന അവസരത്തില്‍ പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് ആരോപണം. ബാലകൃഷ്ണനെതിരായ മറ്റൊരു ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

അന്നും മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് ബാലകൃഷ്ണനെ നീക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. അതേസമയം ബാലകൃഷ്ണന്റെ മരുമകന്‍ അഡ്വ. ശ്രീനിജനെതിരെയും വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചു എന്ന ആരോണം ഉയര്‍ന്നിരുന്നു. ആ കേസിലും അന്വേഷണം നടത്തുകയാണ്.


Also Read: 
പ്രമുഖരുടെ വീടുകള്‍ കൊള്ളയടിക്കാന്‍ നിര്‍ദേശം നല്‍കിയത് മന്‍സൂര്‍ എന്ന് പ്രതികള്‍

Keywords: No evidence, New Delhi, Justice, K.G.Balakrishnan, Supreme Court of India, Family, Accused, Case, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia