യാത്രാനിരക്ക് വര്‍ധനവില്ല; ചരക്ക് കൂലി കൂടും

 


ന്യൂഡല്‍ഹി: യാത്രാ നിരക്ക് വര്‍ധന ഒഴിവാക്കി 2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള റെയില്‍വെ ബജറ്റ് മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഇന്ധന വിലയ്ക്ക് അനുസരിച്ചു ചരക്കു കൂലി കൂട്ടുകയും, കുറയ്ക്കുകയും ചെയ്യും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് റെയില്‍വേക്കുണ്ടായത്. റെയില്‍വെ സാമ്പത്തിക സുസ്ഥിരത കൈവരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ ബാധ്യത യാത്രക്കാരിലേക്കു പകരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ ബന്‍സാല്‍ പറഞ്ഞു.

മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക നിരക്ക് തടസമാവുന്നുണ്ട്. റെയില്‍വെ അപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ബന്‍സാല്‍ പറഞ്ഞു. ബജറ്റില്‍ കേരളത്തിന് കാര്യമായ പരിഗണ ലഭിച്ചില്ല. പുതിയ പാതകളില്ല, വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും ഗെയ്ജ് മാറ്റവും പ്രഖ്യാപിച്ചിട്ടില്ല.

യാത്രാനിരക്ക് വര്‍ധനവില്ല; ചരക്ക് കൂലി കൂടും
Pawan Kumar Bansal
2013 ലെ റെയില്‍വെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍: സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും, റെയില്‍വേയില്‍ 40,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, മൊബൈല്‍ വഴി ഇ-ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പെടുത്തും, വിദ്യാര്‍ഥികള്‍ക്കായി ആസാദി ട്രെയിനുകള്‍ ഏര്‍പെടുത്തും, സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും, ആര്‍.പി.എഫില്‍ 10 ശതമാനം സ്ത്രീ സംവരണം ഏര്‍പെടുത്തും, ഈ വര്‍ഷത്തോടെ ഇ-ടിക്കറ്റ് മെച്ചപ്പെടുത്തും, പതിനായിരത്തിലധികം ലെവല്‍ ക്രോസുകള്‍ ഒഴിവാക്കും, അപകടാവസ്ഥയിലായ 17 പാലങ്ങള്‍ പുനര്‍നിര്‍മിക്കും, റെയില്‍വെ ജീവനക്കാരുടെ 1.52 ലക്ഷം ഒഴിവുകള്‍ നികത്തും, സൗരോര്‍ജം  ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 1000 ലെവല്‍ക്രോസുകള്‍, ഒരേ സമയം ഒരുലക്ഷം പേര്‍ക്ക് ഇ-ടിക്കറ്റ് ബുക്കിങ് ചെയ്യാവുന്ന സൗകര്യമൊരുക്കും, ഇ-ടിക്കറ്റ് ബുക്കിങ് സമയം ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി 11.30 വരെയാക്കും.

കേരളത്തിന് ആകെ ലഭിച്ചത് ഇവയാണ്: രണ്ട് പുതിയ പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് പാസഞ്ചറുകളും, പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കും, കൊല്ലത്ത് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍,  രണ്ട് പുതിയ എക്‌സ്പ്രസ് തീവണ്ടികളും മൂന്നു പാസഞ്ചറുകളുമാണ് ബജറ്റില്‍ കേരളത്തിന് ആകെ ലഭിച്ചത്. വിശാഖപട്ടണം-കൊല്ലം എക്‌സപ്രസ് (പ്രതിവാരം), പുനലൂര്‍-കൊല്ലം പാസഞ്ചര്‍ (ദിവസേന), തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (ദിവസേന), ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ (ദിവസേന).

കേരളത്തിലൂടെ കടന്നുപോകുന്ന അഞ്ച് ട്രെയിനുകള്‍ നീട്ടി, ഗുവാഹത്തി-എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെ നീട്ടി, മധുര-കൊല്ലം പാസഞ്ചര്‍ പുനലൂരിലേക്ക് നീട്ടി, ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടി, എറണാകുളം-തൃശ്ശൂര്‍ മെമു പാലക്കാട്ടേക്ക് നീട്ടി, കൊല്ലംനാഗര്‍കോവില്‍ മെമു കന്യാകുമാരിയിലേക്ക് നീട്ടി, കോച്ച് ഫാക്ടറിക്ക് പ്രത്യേക നീക്കിയിരിപ്പില്ല, കൊല്ലത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കും, പാലക്കാട് കോച്ച് ഫാക്ടറിക്ക് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച തുടരും.

Keywords:  Railway Minister, Pawan Kumar Bansal, Passenger, Rail Budget, Fuel surcharge,  Increase,  Rajdhani and Shatabdi Express, Charge,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Rail Budget 2013: No fare hike but additional charges on tickets levied
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia