Supreme Court | ഒടുവില്‍ കേന്ദ്രസര്‍കാരിന്റെ നീണ്ടനാളത്തെ ആവശ്യം പരിഗണിച്ച് സുപ്രീം കോടതി; ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാന്‍ അനുമതി നല്‍കി; 'ഇനി ഇക്കാര്യം പറഞ്ഞ് വരരുതെന്നും മുന്നറിയിപ്പ്'

 


ന്യൂഡെല്‍ഹി: (www.kvartha.com) ഒടുവില്‍ കേന്ദ്രസര്‍കാരിന്റെ നീണ്ടനാളത്തെ ആവശ്യം പരിഗണിച്ച് സുപ്രീം കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടാന്‍ അനുമതി നല്‍കി. സെപ്റ്റംബര്‍ 15 വരെ മിശ്രയ്ക്കു ഡയറക്ടര്‍ സ്ഥാനത്തു തുടരാമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.

ജൂലൈ 31നു മിശ്രയുടെ സര്‍വീസ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു പരിഷ്‌കരിച്ച് ഒക്ടോബര്‍ 15 വരെ മിശ്രയെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നവംബര്‍ 18 വരെയായിരുന്നു മിശ്രയുടെ കാലാവധി. ഇനി കാലാവധി നീട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കരുതെന്ന് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജൂലൈ 31നു മിശ്ര സ്ഥാനമൊഴിയണമെന്ന് കോടതി ഇക്കഴിഞ്ഞ 11ന് ഉത്തരവിട്ടത്. ഭീകരര്‍ക്കു പണം നല്‍കുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും നിരീക്ഷിക്കുന്ന രാജ്യാന്തര സംവിധാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകനം നടക്കുന്നുവെന്നതും അടുത്ത ഡയറക്ടര്‍ക്കു ചുമതല കൈമാറുന്നതിനുള്ള സമയവും പരിഗണിച്ചാണ് 20 ദിവസംകൂടി തുടരാന്‍ അനുവദിച്ചത്്.

1984 ബാച് ഐആര്‍എസ് ഉദ്യോഗസ്ഥനായ മിശ്രയെ 2018 നവംബറിലാണ് രണ്ടുവര്‍ഷത്തേക്ക് ഇഡി ഡയറക്ടറായി നിയമിച്ചത്. 2020 ല്‍ മിശ്ര വിരമിക്കുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ്, കാലാവധി മൂന്നു വര്‍ഷമാക്കി ഉത്തരവു പരിഷ്‌കരിച്ചു. 'കോമണ്‍ കോസ്' എന്ന സംഘടന ഇക്കാര്യം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു.

Supreme Court | ഒടുവില്‍ കേന്ദ്രസര്‍കാരിന്റെ നീണ്ടനാളത്തെ ആവശ്യം പരിഗണിച്ച് സുപ്രീം കോടതി; ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാന്‍ അനുമതി നല്‍കി; 'ഇനി ഇക്കാര്യം പറഞ്ഞ് വരരുതെന്നും മുന്നറിയിപ്പ്'

2021 സെപ്റ്റംബറില്‍ നല്‍കിയ വിധിയില്‍, വിരമിച്ചവരുടെ കാലാവധി നീട്ടുന്നത് പതിവാകരുതെന്നും അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. മിശ്രയുടെ കാലാവധി വീണ്ടും നീട്ടരുതെന്ന് അന്നുതന്നെ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ ഉത്തരവു വകവയ്ക്കാതെ, 2021 നവംബറിലും 2022 നവംബറിലും സര്‍കാര്‍ മിശ്രയുടെ കാലാവധി നീട്ടി. ഇതിനെതിരെയായിരുന്നു കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Keywords:  'No Further Applications': Enforcement Directorate Chief SK Mishra Gets One Last Extension, New Delhi, News, Politics, Supreme Court, Enforcement Directorate Chief SK Mishra Gets One Last Extension, Central Govt, Retirement, Petition, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia