സമുദായ സ്നേഹം പ്രസംഗത്തില്‍ മാത്രം! രാജ്യസഭ ലിസ്റ്റില്‍ മുസ്ലീങ്ങളുടെ പേര് നിര്‍ദ്ദേശിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതൊക്കെയെന്ന് കാണാം
Jun 1, 2016, 12:37 IST
ലഖ്നൗ: (www.kvartha.com 01.06.2016) മുസ്ലീം പ്രീണനവും സമുദായ സ്നേഹവും പ്രസംഗത്തില്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി അടക്കമുള്ള മതേതര പാര്‍ട്ടികള്‍. രാജ്യസഭയിലേയ്ക്കുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ഒരു മുസ്ലീമിന്റെ പേര് പോലും ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, ജനതാദള്‍ യുണൈറ്റഡ് എന്നിവയാണ് മുസ്ലീങ്ങളെ രാജ്യസഭയിലേയ്ക്ക് നിര്‍ദ്ദേശിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍. യുപിയിലെ ജനസംഖ്യയില്‍ 18 ശതമാനവും മുസ്ലീങ്ങളാണ്. കൂടാതെ സമാജ് വാദി പാര്‍ട്ടിയെ നിരവധി തവണ അധികാരത്തിലെത്തിച്ചതില്‍ മുസ്ലീം സമുദായത്തിന് മുഖ്യമായ പങ്കുമുണ്ട്. ഈ വസ്തുതകള്‍ നിലനില്‍ക്കെയാണ് സമാജ് വാദി പാര്‍ട്ടിയുടെ അവഗണന.
ഒരിക്കല്‍ മാത്രമാണ് മുലായം സിംഗ് യാദവ് നേതൃത്വം നല്കുന്ന സമാജ് വാദി പാര്‍ട്ടിയെ മുസ്ലീം സമുദായം കൈവിട്ടത്. കല്യാണ്‍ സിംഗുമായി മുലായം കൈകോര്ത്തതോടെയായിരുന്നു ഇത്. തുടര്‍ന്ന് മായാവതിയുടെ നേതൃത്വത്തില്‍ 2007ല്‍ ബിഎസ്പി അധികാരത്തിലെത്തി.
സമാജ് വാദി പാര്‍ട്ടി നല്കിയ നാമനിര്‍ദ്ദേശ പത്രികയില്‍ അമര്‍ സിംഗ്, ബേനി പ്രസാദ് വര്‍മ്മ, സഞ്ജയ് സേത് തുടങ്ങിയ വിവാദ നേതാക്കളുമുണ്ട്. ബിഎസ്പിയുടെ പട്ടികയിലാകട്ടെ, ബ്രാഹ്മണരും ദളിതരുമടക്കമുള്ള സമുദായങ്ങള്‍ക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരൊറ്റ മുസ്ലീം പോലും ഇതിലില്ല.
ഇനി മുസ്ലീം സമുദായങ്ങളുടെ പ്രതീക്ഷ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ്. ക്യാപ്റ്റന്‍ സതീഷ് ശര്‍മ്മ ജൂലൈയില്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കും. ഈ ഒഴിവിലേയ്ക്ക് മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍, നിര്‍മ്മല്‍ ഖത്രി, മുന്‍ എം.എല്‍.എ ഇ മ്രാന്‍ മസൂദ് എന്നിവര്‍ അവകാശ വാദമുന്നയിച്ചിട്ടുണ്ട്.
SUMMARY: Lucknow/Patna: Muslims of Uttar Pradesh are feeling cheated by Samjwadi Party and Bahujan Samaj Party when they failed to include even a single person from the community in their list of candidates for Rajya Sabha biennial polls.
Keywords: Lucknow, Patna, Muslims, Uttar Pradesh, Feeling, Cheated, Samjwadi Party, Bahujan Samaj Party, Failed, Include, Single person, Community, List, Candidates, Rajya Sabha, Biennial polls

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.