RBI Governor | '2,000 രൂപ മാറ്റിവാങ്ങാൻ ബാങ്കുകളിലേക്ക് തിരക്ക് കൂട്ടേണ്ട, ഇനിയും 4 മാസം ബാക്കിയുണ്ട്'; പരിഭ്രാന്തി വേണ്ടെന്ന് റിസർവ് ഗവർണർ

 


ന്യൂഡെൽഹി: (www.kvartha.com) സെപ്തംബർ 30 വരെയുള്ള സമയപരിധി ഇനിയും നാല് മാസം ബാക്കിയുള്ളതിനാൽ 2,000 രൂപ മാറ്റിവാങ്ങാൻ ബാങ്കുകളിലേക്ക് തിരക്കുകൂട്ടേണ്ട ആവശ്യമില്ലെന്നും ഈ പ്രക്രിയയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളിലും റിസർവ് ബാങ്ക് സെൻസിറ്റീവ് ആയിരിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇപ്പോൾ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും സെപ്റ്റംബർ 30-നകം ആർബിഐയിൽ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RBI Governor | '2,000 രൂപ മാറ്റിവാങ്ങാൻ ബാങ്കുകളിലേക്ക് തിരക്ക് കൂട്ടേണ്ട, ഇനിയും 4 മാസം ബാക്കിയുണ്ട്'; പരിഭ്രാന്തി വേണ്ടെന്ന് റിസർവ് ഗവർണർ

2000 രൂപ നോട്ടുകൾ മാറാൻ ജനങ്ങൾക്ക് നാല് മാസത്തെ സമയമുണ്ട്. 2000 രൂപ നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനമെടുത്തത് ക്ലീൻ നോട്ട് നയത്തിന് ഭാഗമായാണ്. അതിന്റെ ഉദ്ദേശ്യം പൂർത്തീകരിച്ചു. ഇപ്പോൾ വിപണിയിൽ കൂടുതൽ മൂല്യമുള്ള നോട്ടുകൾക്ക് ക്ഷാമമില്ലാത്തതിനാൽ അവ വിനിമയത്തിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കുകൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

എന്നിരുന്നാലും, 2000 രൂപ നോട്ട് നിയമസാധുതയുള്ളതായി തുടരും. സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ എളുപ്പത്തിൽ നിക്ഷേപിക്കാനും മാറാനും കഴിയും. നോട്ടുകൾ മാറ്റാൻ സമയം ഏറെയുള്ളതിനാൽ നോട്ട് മാറ്റുന്നതിൽ ജനങ്ങൾ ഒരു തരത്തിലും പരിഭ്രാന്തരാകേണ്ടതില്ല. എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടായാലും റിസർവ് ബാങ്ക് ചെവിക്കൊള്ളും, പഴയ നോട്ടുകൾ മാറുന്നത് നിരോധിച്ചതിനാൽ പൊതുജനങ്ങൾക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: News, National, New Delhi, RBI Governor, Note, Bank,   No need to rush for exchange: RBI Governor Shaktikanta Das on ₹2,000 note ban.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia