ന്യൂഡെൽഹി: (www.kvartha.com 29.03.2022) നോട (NOTA) അല്ലെങ്കിൽ 'മേൽപ്പറഞ്ഞവയിൽ ഒന്നുമല്ല' (None of the above) എന്നത് ഇൻഡ്യൻ വോടർമാർക്ക് തെരഞ്ഞെടുപ്പിൽ നൽകുന്ന ഒരു ബാലറ്റ് ഓപ്ഷനാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്കും വോട് ചെയ്യാതിരിക്കാൻ നോടയിലൂടെ പൗരന് അവകാശമുണ്ട്.
ഒരു വ്യക്തി എങ്ങനെയാണ് നോട വോട് ചെയ്യുന്നത്?
ഇലക്ട്രോണിക് വോടിംഗ് മെഷീനിൽ (ഇവിഎം) നോട ഓപ്ഷൻ സ്ഥാനാർഥികളുടെ പട്ടികയുടെ ചുവടെ നൽകിയിരിക്കുന്നു. നേരത്തെ, നെഗറ്റീവ് ബാലറ്റ് രേഖപ്പെടുത്താൻ, ഒരു വോടർ പോളിംഗ് ബൂതിലെ പ്രിസൈഡിംഗ് ഓഫീസറെ അറിയിക്കണമായിരുന്നു. എന്നാലിപ്പോൾ ഇവിഎമിലെ നോട ഓപ്ഷൻ അമർത്തിയാൽ മതി.
ഇൻഡ്യയിൽ നോട ആദ്യമായി ഉപയോഗിച്ചത് എപ്പോഴാണ്?
ഛത്തീസ്ഗഡ്, മിസോറാം, രാജസ്താൻ, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡെൽഹിയിലും നടന്ന 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് നോട ഓപ്ഷൻ ആദ്യമായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പിൽ 15 ലക്ഷത്തിലധികം പേർ ഓപ്ഷൻ ഉപയോഗിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ നോടയുണ്ടോ?
രാജ്യസഭാ തെരഞ്ഞെടുപ്പിൽ നോട അനുവദിക്കില്ലെന്ന് 2018 ഓഗസ്റ്റ് 21ന് സുപ്രീംകോടതി വിധിച്ചിരുന്നു. നോട ഓപ്ഷൻ നേരിട്ടുള്ള തെരഞ്ഞെടുപ്പുകൾക്ക് മാത്രമേ ബാധകമാകൂവെന്നും രാജ്യസഭാ പോലുള്ള പരോക്ഷ തെരഞ്ഞെടുപ്പുകൾക്കല്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ തങ്ങളുടെ ബാലറ്റ് പെയ്പെർ ബാലറ്റ് ബോക്സിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അംഗീകൃത ഏജന്റിനെ കാണിക്കണം. ഒരു എംഎൽഎ നോട ഓപ്ഷൻ ഉപയോഗിക്കുകയാണെങ്കിൽ, വോട് അസാധുവാകും. എംഎൽഎയ്ക്കെതിരെ ഏത് നടപടിയും സ്വീകരിക്കാൻ പാർടിക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും നിയമസഭാംഗമെന്ന നിലയിൽ അയോഗ്യനാക്കാനാകില്ല. പാർടിക്ക് എംഎൽഎയെ പുറത്താക്കാനും കഴിയും, പക്ഷേ സാമാജികനായി തുടരും. തെരഞ്ഞെടുപ്പ് നിയമങ്ങൾ അനുസരിച്ച്, പാർടി നിർദേശങ്ങൾ ലംഘിച്ചതിന് എംഎൽഎയുടെ വോട് അസാധുവാക്കാനും കഴിയില്ല.
Keywords: News, National, Top-Headlines, New Delhi, Rajya Sabha Election, Rajya Sabha, Election, Rajasthan, State, Madhya pradesh, Supreme Court of India, MLA, NOTA, No NOTA in Rajya Sabha elections.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.