മോഡിയുടെ ചായവില്‍പന പെരും നുണയോ?

 


ന്യൂഡല്‍ഹി: (www.kvartha.com 22/02/2015) പ്രധാനമന്ത്രി നരേന്ദ്ര മോഡി ചായവില്‍പ്പനക്കാരനായിരുന്നു എന്നതിനെ സമര്‍ത്ഥിക്കുന്ന രേഖകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് റെയില്‍ വേ ബോര്‍ഡ്. ഇതുസംബന്ധിച്ച വിവരമറിയാനായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് റെയില്‍ ബോര്‍ഡ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് അനുഭാവിയും സാമൂഹ്യ പ്രവര്‍ത്തകയുമായ തെഹ്‌സീന്‍ പൂനാവാലയാണ് ഹര്‍ജി സമര്‍പ്പിച്ചത്. മോഡി ട്രെയിനുകളിലോ റെയില്‍ വേ പ്ലാറ്റ്‌ഫോമിലോ ചായക്കച്ചവടം ചെയ്തതിന്റെ തെളിവുകളോ രേഖകളോ ലഭ്യമാണോ എന്നായിരുന്നു തെഹ്‌സീന്റെ ഹര്‍ജി. രജിസ്‌ട്രേഷന്‍ നമ്പറോ, ട്രെയിനുകളിലും മറ്റും ചായ വില്പനക്കാര്‍ക്ക് നല്‍കുന്ന ഒഫീഷ്യല്‍ പാസോ ഒന്നും കൈവശമില്ലെന്നും റെയില്‍ ബോര്‍ഡ് വ്യക്തമാക്കി.

മോഡി ചായവില്പനക്കാരനായിരുന്നു എന്നത് വ്യക്തമാക്കുന്ന ഒരു വിവരവും ടിജി 3 ബ്രാഞ്ച് ഓഫ് ടൂറിസം ആന്‍ഡ് കാറ്ററിംഗ് ഡയറക്ടറേറ്റ് ഓഫ് റെയില്‍ വേ ബോര്‍ഡില്‍ ഇല്ല എന്നും തെഹ്‌സീന്‍ അറിയിച്ചു.

മോഡിയുടെ ചായവില്‍പന പെരും നുണയോ? 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിന് തൊട്ടുമുന്‍പാണ് മോഡി ട്രെയിനുകളില്‍ ചായവില്പന നടത്തിയിട്ടുണ്ടെന്ന വിവരം ബിജെപി മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീട് പ്രധാനമന്ത്രി പദത്തിലെത്തിയ മോഡിയും ഇക്കാര്യം പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ യാതൊരു തെളിവുമില്ലാത്തതിനാല്‍ ഇതൊരു പ്രഹസനമായിരുന്നോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

SUMMARY: There is no record available that shows Prime Minister Narendra Modi was a tea-seller on railway platforms or trains during his childhood, an RTI query has revealed.

Keywords: Narendra Modi, Tea seller, RTI, Congress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia