ന്യൂഡല്‍ഹി: സിപിഎമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വിഎസിന്റെ പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം അതിനെക്കുറിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഎസിന്റെ പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവൈലബിള്‍ പിബി അടിയന്തിരമായി യോഗം ചേര്‍ന്നതായി സീതാറാം യെച്ചൂരി പറഞ്ഞു.
ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പുറമെ എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി, വരദരാജന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ വിഎസിന്റെ പ്രസ്താവനയെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ നേതൃത്വം തയ്യാറായില്ല.
Keywords: CPM, New Delhi, CPI, Prakash Karat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.