ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളിയില്‍ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ കഴിയുന്ന ശ്രീശാന്തിന് അഴിക്കുള്ളില്‍ കൂട്ടായുള്ളത് കൊലക്കേസ് പ്രതി. തീഹാറിലെ ഒന്നാം നമ്പര്‍ സെല്ലിലാണ് ശ്രീശാന്തിനെ പാര്‍പിച്ചിരിക്കുന്നത്. ഗീതിക കൊലക്കേസ് പ്രതി ഗോപാല്‍ കന്ദയാണ് ഒന്നാം നമ്പര്‍ സെല്ലില്‍ ശ്രീശാന്തിന് കൂട്ടായുള്ളത്.
നേരത്തെ പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീശാന്തിന് വി.ഐ.പി പരിഗണന നല്‍കിയെന്ന ആരോപണമുണ്ടായിരുന്നു. പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ എസി സൗകര്യമടക്കം നല്‍കിയിരുന്നെങ്കിലും തിഹാറില്‍ എയര്‍ കൂളര്‍ പോലും ഇല്ലാതെയാണ് ശ്രീശാന്ത് കഴിയുന്നത്.
ചൊവ്വാഴ്ച ശ്രീശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച സകേത് മെട്രോ പൊളിറ്റന്‍ കോടതി ശ്രീശാന്തിനെയും ഒപ്പം പിടിയിലായ മറ്റു താരങ്ങളെയും ജൂണ്‍ നാല് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിന് ശേഷം ശ്രീശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം വാതുവെപ്പ് സംബന്ധിച്ച് സുരേഷ് റെയ്നയടക്കമുള്ള 10 താരങ്ങള്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.
റെയ്നയ്ക്ക് പുറമെ ആര്.പി സിംഗ്, പിയൂഷ് ചൗള, പ്രവീണ്‍ കുമാര്‍, ഭുവനേശ്വര്‍ കുമാര്‍, അലി മുര്‍താസ, ഇംതിയാസ് അഹ്മദ്, അങ്കിത് സിംഗ് രജ്പുത്, ഏകലവ്യ ദ്വിവേദി, ഉത്തര്‍പ്രദേശിലെ ഒരു പ്രാദേശിക താരം തുടങ്ങിയ കളിക്കാരാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നത്.
നേരത്തെ പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീശാന്തിന് വി.ഐ.പി പരിഗണന നല്‍കിയെന്ന ആരോപണമുണ്ടായിരുന്നു. പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ എസി സൗകര്യമടക്കം നല്‍കിയിരുന്നെങ്കിലും തിഹാറില്‍ എയര്‍ കൂളര്‍ പോലും ഇല്ലാതെയാണ് ശ്രീശാന്ത് കഴിയുന്നത്.
ചൊവ്വാഴ്ച ശ്രീശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച സകേത് മെട്രോ പൊളിറ്റന്‍ കോടതി ശ്രീശാന്തിനെയും ഒപ്പം പിടിയിലായ മറ്റു താരങ്ങളെയും ജൂണ്‍ നാല് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിന് ശേഷം ശ്രീശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഗോപാല്‍ കന്ദ |
റെയ്നയ്ക്ക് പുറമെ ആര്.പി സിംഗ്, പിയൂഷ് ചൗള, പ്രവീണ്‍ കുമാര്‍, ഭുവനേശ്വര്‍ കുമാര്‍, അലി മുര്‍താസ, ഇംതിയാസ് അഹ്മദ്, അങ്കിത് സിംഗ് രജ്പുത്, ഏകലവ്യ ദ്വിവേദി, ഉത്തര്‍പ്രദേശിലെ ഒരു പ്രാദേശിക താരം തുടങ്ങിയ കളിക്കാരാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നത്.
Keywords : New Delhi, IPL, Sreeshath, Arrest, Court, Jail, National, Murder Case Accused, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.